രാജ്യത്ത് പുതിയ സംയുക്ത സേനാ മേധാവിയായി റിട്ടയേര്‍ഡ് ലഫ. ജനറല്‍ അനില്‍ ചൗഹാന്. ഒമ്പത് മാസങ്ങൾക്ക് മുൻപ് ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജനറല്‍ ബിപിന്‍ റാവത്ത് മരിച്ചത്. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നിയമനം. കരസേനയുടെ കിഴക്കന്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്ന 61 വയസുകാരനായ ലെഫ്റ്റനൻ്റ് ജനറല്‍ അനിൽ ചൗഹാന് 2021 മെയിലാണ് സൈന്യത്തില്‍ നിന്നും വിരമിച്ചത്.
ദേശീയ സുരക്ഷാ കൗണ്‍സിൽ സൈനിക ഉപദേഷ്ടാവായും ജനറല്‍ ചൗഹാന് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
1961 മെയ് 18ന് ജനിച്ച ലഫ്റ്റനൻ്റ് ജനറല്‍ അനില്‍ ചൗഹാന് 1981 ല്‍ ഇന്ത്യന്‍ ആര്‍മിയുടെ 11 ഗൂര്‍ഖ റൈഫിള്‍സിലാണ് ആദ്യം കമ്മീഷന് ചെയ്യപ്പെട്ടത്. ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് ജനറല്‍ അനില്‍ ചൗഹാന്.