ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയാണ് സൗദി അരാംകോ. ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയും സൗദി അരാംകോ തന്നെ. ആപ്പിളിനെ തോൽപ്പിച്ചാണ് വിപണിയില്‍ അരാംകോയുടെ കുതിപ്പ്.
സൗദി അരാംകോയുടെ ഓഹരികള്‍ 45.95 സൗദി റിയാല്‍ നിരക്കിലേക്ക് ഇന്ന് ഉയർന്നതോടെ അരാംകോയുടെ വിപണി മൂല്യം 9.19 ട്രില്യണ്‍ റിയാലിലെത്തി.
2022 ജനുവരി 2 മുതല്‍ അരാംകോയുടെ ഓഹരി മൂല്യത്തില്‍ 30 ശതമാനത്തോളം വളര്‍ച്ച ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ഉക്രൈൻ-റഷ്യ പ്രതിസന്ധി മൂലം എണ്ണവില ഉയര്‍ന്നത് അരാംകോയുടെ വളർച്ചയ്ക്ക് കാരണമായി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നെന്ന വാർത്തകളും അരാംകോ ഓഹരികളുടെ മൂല്യം ഉയര്‍ത്തി.