ദുബായിലെ ടോൾ സംവിധാനമായി സാലിക് കമ്പനിയുടെ ഓഹരികൾ ഇന്ന് മുതല്‍ വില്‍പ്പനയ്ക്ക്. പൊതുമേഖലാ സ്ഥാപനമായ സാലികിന്‍റെ ഇരുപത് ശതമാനം ഓഹരികളാണ് പൊതുജനങ്ങൾക്ക് കൈമാറുന്നത്. യുഎഇയിലെ പ്രമുഖ ബാങ്കുകൾ വഴിയാണ് ഓഹരി വിപണനം. െഎപിഒ വഴി 150 കോടി ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനം. ഐപിഒയ്ക്ക് ഒരു ഷെയറിന് 2 ദിർഹമാണ് പ്രാഥമിക വില നിശ്ചയിച്ചിരിക്കുന്നത്.
ഈ മാസം 20 വരെ ഓഹരികൾ സ്വന്തമാക്കാന്‍ അവസരമുണ്ട്. വിദേശികൾക്കും ഓഹരികൾ വാങ്ങാം. ഓഹരികൾ ഈ മാസം 29ന് ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും. ഓഹരികൈമാറ്റത്തിലൂടെ 8000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. അതേസമയം കമ്പനിയുടെ എണ്‍പത് ശതമാനം ഓഹരികൾ സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്.
2023ല്‍ ഓഹരി ഉടമകൾക്ക് ആദ്യ ലാഭ വിഹിതം പ്രഖ്യാപിക്കും. ദുബായില്‍ ഏറ്റവും അധികം വരുമാനമാനമുളള സര്‍ക്കാര്‍ സംരഭമാണ് സാലിക്. പ്രതിദിനം 14 ലക്ഷം വാഹനങ്ങളാണ് സാലിക് ഗേറ്റുകളിലൂടെ കടന്നുപോകുന്നത്. അതേസമയം സാലിക് സേവനങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് ഗതാഗത വിഭാഗം പ്രഖ്യാപിച്ചിരുന്നു.
പൊതുമേഖല ഓഹരികൾ വിറ്റഴിക്കുന്നതില്‍ കൂടുതല്‍ സുതാര്യമായ നിലപാടാണ് യുഎഇ ഭരണകൂടം സ്വീകരിക്കുന്നത്. പൊതുസംരഭങ്ങളില്‍ സ്വകാരസംരഭകരെ ഉൾപ്പെടുത്തുന്ന പിപിപി നിയമ പരിഷ്കാരത്തിനും യുഎഇ ക്യാബിനറ്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം യുഎഇയില്‍ ഓഹരികൾ വിറ്റഴിച്ച നാലാമത്തെ പൊതുമേഖലാ സ്ഥാപനമായി മാറുകയാണ് സാലിക്.