ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ വൻ ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞതോടെ 81.52 ലേക്കെത്തി. അമേരിക്കൻ കറൻസി ശക്തിയാർജ്ജിക്കുന്നാണ് ഇന്ത്യൻ രൂപ പിറകിലാാകാൻ കാരണം.ഇന്ത്യൻ രൂപയുടെ ചരിത്രത്തിൽ തന്നെ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്താനാണ് സാധ്യത. ഇതോടെ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഡോളറിനെതിരെ അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ രൂപ 82 രൂപ മുതൽ 83.5 രൂപ വരെ ഇടിയുമെന്നാണ് കണക്കുകൂട്ടൽ.
ഈയാഴ്ച നടക്കാനിരിക്കുന്ന റിസർവ് ബാങ്ക് യോഗം നിർണായകമാകും. റിസർവ് ബാങ്കും പലിശ നിരക്ക് ഉയർത്താനാണ് സാധ്യത. 50 ബേസിസ് പോയിൻ്റ് വരെ നിരക്ക് വർധനവുണ്ടായേക്കും. രൂപയുടെ നിലവാരം മെച്ചപ്പെടുത്താനാണ് കേന്ദ്രസർക്കാരും റിസർവ് ബാങ്കും ശ്രമിക്കുക.
സെൻസെക്സ് ഇന്ന് 1.37 ശതമാനം ഇടിഞ്ഞ് 57301.19 പോയിൻ്റിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. നിഫ്റ്റിയിൽ 1.51 ശതമാനമാണ് ഇടിവ്. 17066.55 പോയിൻ്റിലാണ് വ്യാപാരം.