യുഎഇയിലെ ഗോൾഡ് ബുള്ളിയൻ, മൊത്തവ്യാപാര ആഭരണ വ്യവസായത്തിലെ മുൻനിര വ്യാപാരികളായ റിസാൻ ജ്വല്ലറിയുടെ പുതിയ ഷോറൂം ഷാർജ സഫാരി മാളിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രൂപ്പിൻ്റെ ചില്ലറ വിൽപ്പന മേഖലയിലെ ആദ്യ ഷോറൂമാണ് ഷാർജയിൽ തുറന്നത്. സിനിമാ താരങ്ങളായ ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്യ്തു. വൻജനാവലിയുടെ സാനിധ്യത്തിലാണ് പുതിയ ഷോറൂമിൻ്റെ ഉദ്ഘാടനം നടന്നത്. ഷെയ്ൻ നിഗവും മഹിമയും തരംഗമായ പാട്ടിനൊപ്പം ചുവടുവച്ചപ്പോൾ കാണികളും ഒപ്പം കൂടി.
റീട്ടെയിൽ മേഖലയിൽ ജ്വല്ലറിയുടെ അടിത്തറ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതെന്ന് ഗ്രൂപ്പ് ചെയർമാൻ ഷാഹിബ് അറിയിച്ചു. പുതുവർഷത്തിന് മുമ്പ് റാസൽഖൈമയിൽ പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരകൌശല വൈദഗ്ദ്ധ്യവും ചാരുതയും നിറഞ്ഞ ആഭരണങ്ങളാണ് റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുളളത്. ഷോറൂം ഉദ്ഘാടനത്തിൻ്റെ ഭാഗമായി റീട്ടെയിൽ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ജനറൽ മാനേജർ ആഷിക്, ഓപ്പറേഷൻ മാനേജർ മസർ, ബിസിനസ് കൺസൾട്ടൻ്റ് ഷഹീൻ എന്നിവർ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയമുളള റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ബുള്ളിയൻ വ്യവസായത്തിൽ വലിയ വിശ്വാസ്യത ആർജ്ജിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിൻ്റെ കീഴിലുളള ഔറിസ് ബ്രാൻഡ് പുറത്തിറക്കുന്ന യുഎഇ നിർമ്മിത നാണയങ്ങൾ, ടോള, കിലോ ബാറുകൾ എന്നിവയ്ക്കും ഡയമണ്ട് ആഭരണങ്ങൾക്ക് പേരുകേട്ട ബ്രാൻഡായ എക്യൂ ഡയമണ്ട്സിനും ആവശ്യക്കാർ ഏറെയുണ്ടെന്ന് ഗ്രൂപ്പ് മേധാവികൾ സൂചിപ്പിച്ചു.
യുഎഇയിൽ മാത്രം 7 ഷോറൂമുകളാണ് റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് നിലവിലുണ്ടായിരുന്നത്. എട്ട് രാജ്യങ്ങളിൽ സാനിധ്യം അറിയിച്ച ഗ്രൂപ്പ് പുതിയ മൂന്ന് രാജ്യങ്ങളിൽ കൂടി പ്രവർത്തനം വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്.