റിയൽ എസ്റ്റേറ്റ് നടപടികൾ ഇനി ഡിജിറ്റൽ, പുതിയ നിയമവുമായി ഖത്തർ

Date:

Share post:

സ്വന്തമായി കുറച്ച് സ്ഥലം വാങ്ങുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സ്വന്തമായൊരു വീട്, സ്വന്തമായൊരു സ്ഥാപനം… അങ്ങനെ സ്വന്തമാക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഇന്ന് റിയൽ എസ്റ്റേറ്റ് മേഖല വലിയ രീതിയിൽ വിജയകരമായി മുന്നോട്ട് പോകുന്ന മേഖലയാണ്. എന്നാൽ ഒരു സ്ഥലം വാങ്ങുന്നതിന് മുൻപേയും പിൻപെയുമെല്ലാം ഒരുപാട് നടപടികൾ പൂർത്തിയാക്കാൻ ഉണ്ടാവും. പേപ്പർ വർക്കുകൾക്കായി ഒരുപാട് കാലം ഓടി നടക്കേണ്ടിയും വരും. കാലിലെ ചെരുപ്പ് തേഞ്ഞു പോക്കും എന്നാണ് പലരും ഈ പ്രക്രിയയെ പറയാറുള്ളത്.

ഖത്തറിൽ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾക്കായി ഇനി നടന്നു നടന്നു ചെരുപ്പ് തേയില്ല. റിയൽ എസ്റ്റേറ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ഡിജിറ്റലാവുകയാണ്. പു​തി​യ നി​യ​മം ഖ​ത്ത​റി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു കഴിഞ്ഞു. റി​യ​ൽ എ​സ്റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ​ക​ർ​ക്ക് ഇ​നി മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ങ്ങ​ളി​ലോ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലോ നേ​രി​ട്ട് കയറി ഇറങ്ങേണ്ട ആവശ്യമുണ്ടാവില്ല. റി​യ​ൽ എ​സ്റ്റേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വേണ്ടി നേ​ര​ത്തെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഒരുങ്ങുകയാണ് ഖ​ത്ത​ർ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം.

നി​ല​വി​ൽ എ​സ്.​എ.​കെ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നടപടികൾ ഡിജിറ്റലായി പൂർത്തിയാക്കാം. പു​തി​യ നി​യ​മം വ​രു​ന്ന​തോ​ടെ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ൽ​കാ​ൻ അ​നു​വ​ദി​ക്കുകയും ചെയ്യും. നി​യ​മം ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും ഡി​ജി​റ്റ​ലാ​യി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ആ​രം​ഭി​ക്കു​മെ​ന്നും വ​കു​പ്പ് മേ​ധാ​വി ആ​മി​ർ അ​ൽ ഗാ​ഫി​രി പ​റ​ഞ്ഞു.

റിയൽ എസ്റ്റേറ്റ് ചതിയിൽപ്പെടുന്ന ഒരുപാട് പേരുണ്ട്. സ്വരുക്കൂട്ടി വച്ച പണം നഷ്ടമാവുമ്പോൾ ഉണ്ടാവുന്ന വേദന വളരെ വലുതാണ്. ഖത്തറിൽ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നടപടികൾ ഡിജിറ്റലാവുന്നതിലൂടെ ഈ വ​ഞ്ച​ന തടയാൻ കഴിയും. ഇ​ട​പാ​ടു​ക​ളി​ൽ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ത​ർ​ക്ക​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ഡിജിറ്റൽ സംവിധാനം സഹായിക്കും. മാത്രമല്ല, ക​ക്ഷി​ക​ൾക്ക് സ​മ​ഗ്ര​മാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും റി​യ​ൽ എ​സ്റ്റേ​റ്റ് പേ​ജു​ക​ളി​ൽ ജു​ഡീ​ഷ്യ​ൽ വി​ധി​ക​ൾ ഉ​ട​ന​ടി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​വും ആപ്പിലൂടെഅ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇനി എല്ലാം ഈസി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയദിന നിറവിൽ ഖത്തർ; നാടെങ്ങും വിപുലമായ ആഘോഷങ്ങൾ

ദേശീയദിനം ആഘോഷിക്കുകയാണ് ഖത്തർ. ഐക്യത്തിന്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ഒരാഴ്‌ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ...

ഖത്തർ ദേശീയ ദിനം; തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് അമീർ

നാളെ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഖത്തർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളിൽ കഴിയുന്ന അനവധി തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം...

യുഎഇയിൽ താപനില കുറയുന്നു; ജബൽ ജെയ്സ് പർവ്വതത്തിൽ ഇന്ന് രേഖപ്പെടുത്തിയത് 4.3 ഡിഗ്രി സെൽഷ്യസ്

യുഎഇയിൽ താപനില ദിനംപ്രതി കുറഞ്ഞുവരികയാണ്. യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ താപനില 4.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായി നാഷണൽ...

ബോക്‌സോഫീസില്‍ കത്തിക്കയറി ‘പുഷ്പ 2’; ആഗോള കളക്ഷന്‍ 1,500 കോടിയിലേക്ക്

ബോക്സോഫീസിൽ മുന്നേറ്റം തുടർന്ന് അല്ലു അർജുൻ്റെ 'പുഷ്പ 2: ദി റൂൾ'. ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ 1,500 കോടിയിലേക്ക് അടുക്കുകയാണ്. പ്രദർശനത്തിനെത്തി വെറും 11...