ബിഎസ്എൻഎല്ലിൻ്റെ വെല്ലുവിളി മറികടക്കാൻ പുതിയ ഡാറ്റാ പാക്കേജുമായി അംബാനിയുടെ ജിയോ. 11 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ പാക്കേജുമായാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. സാധാരണകാരന് താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ പ്രഖ്യാപിച്ചാണ് ജിയോ വീണ്ടും തംരഗമാകാൻ ഒരുങ്ങുന്നത്.
പ്രതിദിന ഡാറ്റാ പരിധി തീർന്നുപോയ ഉപയോക്താക്കളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് 11 രൂപയുടെ അൺലിമിറ്റഡ് പാക്കേജ് തയ്യാറാക്കിയത്. നിലവിൽ ഏതെങ്കിലും റീചാർജ് പ്ലാൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് 11 രൂപയുടെ പ്ലാൻ ആക്ടീവാക്കാൻ സാധിക്കുക.ഹ്രസ്വകാലത്തേക്ക് അധിക ഡാറ്റ ആവശ്യമുള്ളവർക്ക് ഈ അതിവേഗ 4ജി ഡാറ്റ പ്ലാൻ ഉപയോഗിക്കാൻ സാധിക്കും.
1. 11 രൂപ ഡാറ്റ വൗച്ചർ 10 ജിബി അതിവേഗ
4ജി ഡാറ്റയാണ് നൽകന്നത്.
2. 10 GB ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത കുറയും.
3. റീചാർജ് ചെയ്യുന്ന നിമിഷം മുതൽ പ്ലാൻ ആക്റ്റീവാകും.
4. ഇൻറർനെറ്റ് സേവനങ്ങൾ മാത്രമേ മാത്രമേ ലഭിക്കുകയുള്ളു
5. എസ്എംഎസ് ആനുകൂല്യങ്ങളും,
കോൾ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല.
6. ആപ്പ് വഴിയും വെബ്‌സൈറ്റിൽ കയറിയും റീചാർജ് ചെയ്യാം.
7. ഒരു മണിക്കൂർ നേരത്തേക്ക് വേണ്ടുവോളം
ഇൻറർനെറ്റ് ലഭിക്കുന്നതാണ്
പ്രീപെയ്ഡ് ഉപയോക്താക്കൾക്കും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും പുതിയ പ്ളാൻ ഉപോയോഗിക്കാനാകും. മൈ ജിയോ ആപ്പിലോ, വെബ്സൈറ്റിലോ കയറി പ്ളാനുകളുടെ ലഭ്യത ഉറപ്പാക്കാം. നേരത്തെ എയർടെല്ലും സമാന ഓഫർ പ്രഖ്യാപിച്ചിരുന്നു.