ബാങ്കിംഗ് പങ്കാളികളായി; ലുലു ഐപിഒ വാങ്ങാൻ കാത്തിരിപ്പ്

Date:

Share post:

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ് ഇൻ്റര്‍നാഷണലിൻ്റെ പ്രാരംഭ ഓഹരികൾ (IPO) ഉടൻ വിൽപ്പനയ്ക്കെത്തും. ഓഹരി വിൽപനയ്ക്ക് മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, അബുദാബി കമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോൾഡിങ്സ് എന്നിവരെ ലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളായി നിയമിച്ചു.

മോലീസ് ആന്‍ഡ് കോ ആയിരിക്കും ധനകാര്യ ഉപദേശകരെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ബാങ്കുകളോ ലുലു ഗ്രൂപ്പോ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ 2024ൻ്റെ രണ്ടാംപകുതിയില്‍ ഐപിഒ വില്‍പന ആരംഭിക്കാനാണ് ശ്രമങ്ങള്‍. യുഎഇയിലെ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനു പുറമേ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവുളിലുമായി ഇരട്ട ലിസ്റ്റിങ്ങാണ് ലുലു ലക്ഷ്യം വയ്ക്കുന്നത്. ഐപിഒ പുറത്തിറക്കുന്നതിലൂടെ ഏകദേശം 16,700 കോടി രൂപ  (2 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാകുമെന്നാണ് ലുലുവിൻ്റെ കണക്കുകൂട്ടൽ.

2020ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 ബില്യണ്‍ ഡോളറാണ് (ഏകദേശം 41,700 കോടി രൂപ) ലുലു ഗ്രൂപ്പിൻ്റെ മൂല്യം. അതേസയമം ലുലുവിൻ്റെ ഇരുപത് ശതമാനം ഓഹരികൾ അബുദാബി രാജകുടുംബത്തിൻ്റ പക്കലാണുളളത്. 2025 ആകുമ്പോഴേക്കും 603 കോടി ഡോളറിൻ്റെ നിക്ഷേപം വിവിധ രാജ്യങ്ങളിലായി ലുലു ലക്ഷ്യമിടുന്നുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം വർഷാവസാനത്തോടെ ഉണ്ടാകും.

ഇരുപതിലേറെ രാജ്യങ്ങളിലായി 260ലധികം ഔട്ട്‌ലെറ്റുകളാണ് ലുലുവിനുളളത്. ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവയുമുണ്ട്. ഇന്ത്യക്ക് പുറമെ ജി.സി.സി രാഷ്ട്രങ്ങളിലും ഈജിപ്റ്റിലും യൂറോപ്പ് ഉൾപ്പടെ മറ്റിടങ്ങളിലും സാന്നിദ്ധ്യം വിപുലമാക്കാനാണ് ലുലുവിൻ്റെ നീക്കങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...