ഇന്ത്യയില്‍നിന്നുളള എഞ്ചിനീയറിംഗ് കമ്പനികൾക്ക് മികച്ച ബിസിനസ് അവസരങ്ങളൊരുക്കി യുഎഇ. ദുബായിലുളള കമ്പനികളുമായി സഹകരിച്ച് വ്യാപാരവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാന്‍ ധാരണയായി. ഇന്ത്യന്‍ എംബസിയും ദുബായ് ചേംബറും ചേര്‍ന്ന് സംഘടിപ്പിച്ച വ്യാപാര സംഗമത്തിലാണ് തീരുമാനം.
കയറ്റുമതിയുടെ കണക്കുകൾ
ഇന്ത്യയും യുഎഇയും തമ്മിലുളള കയറ്റുമതി വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു വ്യാപാര സംഗമം. ദുബായ് തുറമുഖം വഴിയുളള കയറ്റുമതി സാധ്യത വലുതാണെന്നും വ്യാപാര സംഗമം വിലയിരുത്തി. അതേസമയം ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ അഞ്ച് ശതമാനം യുഎഇലേക്കാണെന്നും. ചൈനയ്ക്കു പിന്നാലെ ഏറ്റവും അധികം എഞ്ചിനീയറിംഗ് സാധനങ്ങൾ യുഎഇയിലേക്ക് കയറ്റി അയക്കുന്നതും ഇന്ത്യയില്‍നിന്നാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
പുതിയ സാധ്യതകൾ
കയറ്റുമതിയ്ക്കൊപ്പം പുനര്‍കയറ്റുമതി സാധ്യതകളും തേടുന്നുണ്ട്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ യുഎഇയുടെ തന്ത്രപ്രധാന സ്ഥാനം വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമാക്കാനാണ് ശ്രമം. ഇന്ത്യയിലേയും യുഎഇയിലേയും പ്രമുഖ കമ്പനികളിലെ നാല്‍പ്പതോളം പ്രതിനിധികൾ പങ്കെടുത്തു. സെപ കരാറിന്‍റെ അടിസ്ഥാനത്തില്‍ വിപുലമായ സഹകരണമാണ് കമ്പനികൾ ലക്ഷ്യം വയ്ക്കുന്നത്.