മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും ഡയലോഗിലും എപ്പോഴും വ്യത്യസ്തതയും കൃത്യതയും പുലർത്താൻ ശ്രദ്ധിക്കുന്ന ഫഹദ് സിനിമയിലെ പോലെ തന്നെ പുതിയ പരസ്യത്തിലൂടെയും പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.
ഒരു നടനെന്ന നിലയിൽ വേഷങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പുതുമയും വെത്യസ്തതയുമൊക്കെ ശ്രദ്ധിക്കുന്നതു പോലെയാണ് ഓരോരുത്തരും ആഭരണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്നതെന്നാണ് നടൻ പരസ്യത്തിലൂടെ പറയുന്നത്. വൈവിധ്യമാർന്ന നടൻ, വൈവിധ്യമാർന്ന ആഭരണങ്ങൾ എന്ന ആശയമാണ് കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ പരസ്യം മുന്നോട്ട് വച്ചിരിക്കുന്നത്.
ജുവല്ലറിയുടെ പരസ്യമാണെങ്കിലും പരമ്പരാഗത രീതികളിൽ നിന്ന് മാറി ജെൻഡർ വെത്യാസം പ്രകടിപ്പിക്കാതെ ഫഹദ് തൻ്റെ ശൈലിയിൽ പ്രത്യക്ഷപ്പെടുന്നതാണ് പരസ്യത്തെ വേറിട്ടതാക്കുന്നത്. സിനിമയിലെപ്പോലെ തന്നെ ഫഹദിൻ്റെ വെത്യസ്ത പ്രകടനം പ്രേക്ഷകർ സ്വീകരിച്ചതിൻ്റെ തെളിവാണ് കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ പരസ്യത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ച സ്വീകാര്യത.
ശ്രദ്ധേയമായ നിരവധി സിനിമകളിലും വൈവിധ്യമാർന്ന പരസ്യങ്ങളിലും കയ്യൊപ്പ് പതിപ്പിച്ച ബഹുമുഖ പ്രതിഭകളാണ് ഈ പരസ്യത്തിൻ്റെ പിന്നണിയിലുളളത്. പി.എ ശിവകുമാർ ആണ് സംവിധായകൻ. ആടുജീവിതം സിനിമ ഉൾപ്പെടെ നിരവധി പരസ്യങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഛായാഗ്രഹകൻ സുനിൽ കെ എസ് ആണ് ഈ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ ഹൗസ് വൈസ് നരേറ്റർസ്, പ്രൊഡ്യൂസർ പി എസ് എം ഫൈസൽ, കോസ്റ്റ്യൂം മഷർ ഹംസ. ആർട്ട് ഡയരക്ടർ എസ് ബാവ എന്നിവരും അണിയറയിൽ പ്രവർത്തിച്ചു.