യാത്രക്കാർക്ക് ആശ്വാസമായി അബുദാബി – ലണ്ടൻ വിമാന സർവ്വീസ് പുനരാരംഭിച്ച് ബ്രിട്ടീഷ് എയർവേസ്. 2020ന് ശേഷം ആദ്യമായാണ് ലണ്ടനും അബുദാബിക്കുമിടയിൽ ബ്രിട്ടീഷ് എയർവേസ് സർവ്വീസ് നടത്തിയത്.
യുകെയിലെ ഏറ്റവും വലിയ എയർലൈനായ ബ്രിട്ടീഷ് എയർവേസ് ലണ്ടൻ ഹീത്രൂവിൽ നിന്നാണ് അബുദാബിയിലേക്കാണ് യാത്രക്കാരുമായി പറക്കുന്നത്. എല്ലാ ദിവസവും ഈ റൂട്ടിൽ എയർവേയ്സ് സർവ്വീസ് നടത്തും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയിലെത്തുന്ന ബ്രിട്ടീഷ് എയർവേസ് വിമാനത്തിന് അതിഗംഭീര വരവേൽപ്പാണ് നൽകുന്നതെന്ന് അബുദാബി എയർപോർട്ട്‌സിൻ്റെ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ എലീന സോർലിനി പറഞ്ഞു. കൂടാതെ ഇത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ടൂറിസം ബന്ധത്തെ വളർത്തുമെന്നും എലീന സോർലിനി വ്യക്തമാക്കി.
അതേസമയം, യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിനായി വരും ദിവസങ്ങളിലും എയർലൈൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബ്രിട്ടീഷ് എയർവേയ്‌സിലെ ചീഫ് കസ്റ്റമർ ഓഫീസർ കലം ലാമിംഗ് പറഞ്ഞു.