തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പിൻവലിക്കാൻ ‘ബോൺവിറ്റ’ നിർമ്മിക്കുന്ന ഇന്ത്യയിലെ മൊണ്ടെലെസ് ഇന്റർനാഷണലിനോട് ആവശ്യപ്പെട്ടു ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ.
ആരോഗ്യ പാനീയമായി സ്വയം പ്രചരിപ്പിക്കുകയും എന്നാൽ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ വളർച്ചയ്ക്ക് ദോഷകരമായി ബാധിക്കുന്ന പഞ്ചസാരയും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കളും ബോൺവിറ്റയിൽ ഉയർന്ന ശതമാനത്തിൽ അടങ്ങിയിട്ടുണ്ടെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതായി എൻസിപിസിആർ നോട്ടീസിൽ പറയുന്നു. പാനീയത്തിൽ ഉയർന്ന അളവിൽ പഞ്ചസാരയും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളും ഉണ്ട് എന്നാണ് ടെസ്റ്റിൽ തെളിഞ്ഞത്. ഏഴ് ദിവസത്തിനകം വിഷയത്തിൽ വിശദമായ വിശദീകരണം കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബോൺവിറ്റയിൽ ഉയർന്ന പഞ്ചസാരയുടെ അംശം ഉണ്ടെന്ന് ആരോപിച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് നോട്ടീസ് വന്നത്. എന്നാൽ മൊണ്ടെലെസ് ഇന്ത്യ നിയമപരമായ നോട്ടീസ് ലഭിച്ച ശേഷം സ്വാധീനം ചെലുത്തുത്തി ആരോപണത്തിന് ഇടയാക്കിയ സോഷ്യൽ മീഡിയ പോസ്റ്റ് ഇല്ലാതാക്കി. ഇത് കൂടാതെ ഈ വിഡിയോ എതിർത്ത് കൊണ്ട് ബോൺവിറ്റ നേരത്തെ ഒരു പ്രസ്താവന ഇറക്കിയിരുന്നു.