ജെഫ് ബെസോസിന്റെ എയ്‌റോസ്‌പേസ് കമ്പനി മെയ് 20 ന് കാലാവസ്ഥ അനുകൂലമാണെങ്കിൽ NS-21 വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് പ്രോഗ്രാമിനായുള്ള അഞ്ചാം മനുഷ്യ ബഹിരാകാശ ദൗത്യത്തിനുള്ള ടീമിനെയും മെയ് 9ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. യാത്രയിൽ ദുബായിൽ നിന്നുള്ള ബ്രിട്ടീഷ് പൗരൻ ഹാമിഷ് ഹാർഡിംഗ് ഉണ്ട്. ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആറ് പേരിൽ ഒരാളാണ് ഹാമിഷ്. ബ്ലൂ ഒറിജിന്റെ NS-21 ഫ്ലൈറ്റിന്റെ ഭാഗമായാണ് ഹാമിഷ് ബഹിരാകാശത്തേക്ക് പോവുക. ആറ് പേരുമായി മെയ് 20ന് യുഎഇ സമയം വൈകുന്നേരം 5.30നാണ് NS-21 ഫ്ലൈറ്റ് ബഹിരാകാശത്തേക്ക് പറക്കുക.
ബിസിനസ് ജെറ്റ് പൈലറ്റും ആക്ഷൻ ഏവിയേഷൻ ചെയർമാനുമായ ഹാമിഷ് ഹാർഡിംഗ്, നിക്ഷേപകനും NS-19 ബഹിരാകാശയാത്രികനുമായ ഇവാൻ ഡിക്ക്, ഇലക്ട്രിക്കൽ എഞ്ചിനീയറും മുൻ നാസ ടെസ്റ്റ് ലീഡറുമായ കത്യാ എച്ചസാരെറ്റ, സിവിൽ പ്രൊഡക്ഷൻ എഞ്ചിനീയർ വിക്ടർ കൊറിയ ഹെസ്പൻഹ, സാഹസികനും ഡ്രീം വേരിയേഷൻ വെഞ്ചേഴ്സിന്റെ സഹസ്ഥാപകനുമായ ജെയ്സൺ റോബിൻസൺ, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഇൻസൈറ്റ് ഇക്വിറ്റിയുടെ പര്യവേക്ഷകനും സഹസ്ഥാപകനുമായ വിക്ടർ വെസ്കോവോ, കമാൻഡർ എന്നിവരാണ് ബ്ലൂ ഒറിജിൻ NS-21 ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
14 വർഷമായി ബ്രിട്ടണിൽ നിന്ന് ദുബായിൽ പ്രവാസ ജീവിതം നയിക്കുകയാണ് ഹാമിഷ് ഹാർഡിംഗ്.