2022ലെ ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷിയായി ലോകം. പൂർണ ചന്ദ്രഗ്രഹണത്തിന് മുൻപായി ചന്ദ്രൻ ചുവന്ന് തുടുക്കുന്നതിനെയാണ് ബ്ലഡ് മൂൺ എന്ന് പറയുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമാകുന്നത് സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ്.
നാസയുടെ വെബ്‌സൈറ്റ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിലും സൗത്ത് അമേരിക്കയിലും ഇന്ന് ബ്ലഡ് മൂൺ കണ്ടുകഴിഞ്ഞു. ഇതിന് പുറമെ ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിലും ബ്ലഡ് മൂൺ വ്യക്തമായി കാണാം.
ഇന്ത്യയിൽ ഇന്ന് ബ്ലഡ് മൂൺ കാണാൻ സാധിക്കില്ല. ഇന്ന് ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം 10.27നാണ് ബ്ലഡ് മൂൺ സംഭവിച്ചത്. ഇന്ത്യൻ സമയം രാവിലെ 7 മണിക്ക് ശേഷമായിരുന്നു അത്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഇത് ദൃശ്യമായില്ല.
ബ്ലഡ് മൂൺ കാണാൻ സാധിക്കാത്തവർക്കായി നാസയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.
ബ്ലഡ് മൂൺ കാണാനുള്ള ലിങ്ക് ചുവടെ: