അടുത്ത 25 വർഷം ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ?

Date:

Share post:

മികച്ച ശമ്പളത്തിൽ നല്ലൊരു ജോലി ആ​ഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഉന്നത പഠനത്തിന് വരും കാലങ്ങളിൽ ജോലി സാധ്യത കൂടിയ കോഴ്സുകളാണ് ഇന്ന് മിക്ക വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത്. എന്നാൽ മികച്ച ശമ്പളവും ജോലിയും ലഭിക്കാൻ ഏത് കോഴ്സ് പഠിക്കണമെന്ന് പല വിദ്യാർത്ഥികൾക്കും വ്യക്തമായ ധാരണയില്ല. അവർക്കായി അടുത്ത 25 വർഷം ലോകം കീഴടക്കാൻ പോകുന്ന 10 ജോലിയും അതിനായി പഠിക്കേണ്ട കോഴ്സുകളും പ്രവചിച്ചിരിക്കുകയാണ് ചാറ്റ് ജിപിറ്റിയും​ ഗൂ​ഗിൾ ജെമിനിയും.

പ്രവചനമനുസരിച്ച് 2050 വരെ മികച്ച ശമ്പളത്തിൽ ജോലി ലഭിക്കുന്ന മേഖലകൾ ഇവയാണ്.
• എ.ഐ സ്പെഷ്യലിസ്റ്റ്
• മെഷീൻ ലേണിങ് എഞ്ചിനീയർ
• റോബോട്ടിക്സ് എഞ്ചിനീയർ
• ഡാറ്റ സയന്റിസ്റ്റ്
• ക്വാണ്ടം കമ്പ്യൂട്ടിങ് അനലിസ്റ്റ്
• ബയോ ടെക്നോളജി റിസേർച്ചർ
• സൈബർ സെക്യൂരിറ്റി എക്സ്പേർട്ട്
• ഫിൻടെക് സ്പെഷ്യലിസ്റ്റ്
• സ്പെയ്സ് സൈന്റിസ്റ്റ്
• സസ്റ്റെയ്നബിൾ എനർജി കൺസൾട്ടന്റ് എന്നിവയാണ് വരും കാലത്ത് മികച്ച ജോലികൾ ലഭിക്കുന്ന മേഖലകളെന്നാണ് പ്രവചനം.

ഈ മേഖലകളിൽ 25 വർഷത്തേയ്ക്ക് ലക്ഷക്കണക്കിന് രൂപ ശമ്പളമായി ലഭിക്കുന്ന അനവധി ജോലി അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുകയെന്നാണ് ചാറ്റ് ജിപിറ്റിയുടെയും ​ഗൂ​ഗിൾ ജെമിനിയുടെയും വിലയിരുത്തൽ. പ്രവചനം പുറത്തുവന്നതോടെ ഈ ജോലികൾ ലഭിക്കുന്നതിനുള്ള കോഴ്സുകൾ അന്വേഷിക്കുകയാണ് വിദ്യാർത്ഥികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...