ഗാനരചയിതാവും അവതാരകനുമായ ബിയാർ പ്രസാദ് അന്തരിച്ചു

Date:

Share post:

ഗാനരചയിതാവും അവതാരകനുമായ ബിയാർ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്നാണ് അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ് അദ്ദേഹം. നേരത്തെ വൃക്ക മാറ്റവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയനാണ്. ആദ്യകാല ടെലിവിഷൻ അവതാരകൻ കൂടിയാണ് ബീയാർ പ്രസാദ്. ‘ഒന്നാംകിളി പൊന്നാൺകിളി’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി’ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്.

1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമ രംഗത്തേക്കു പ്രവേശിച്ചത്. പിന്നീട് സിനിമാ അവസരങ്ങൾ കുറഞ്ഞെങ്കിലും കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ  ഗാനങ്ങൾ ഏറെ ശ്രദ്ധേയമായി. അറുപതോളം സിനിമകൾക്ക് അദ്ദേഹം ഗാനരചന നിർവഹിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിരുന്നു ആദ്യം ചിക്തിസ. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടതോടെ ചികിസ്ത കോട്ടയത്തേക്ക് മാറ്റിയിരുന്നു. ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന ഘട്ടത്തിലാണ് വിയോഗം സംഭവിച്ചത്.

സര്‍ക്കാര്‍ ദാദ, ഇരുവട്ടം മണവാട്ടി, ബംഗ്ലാവില്‍ ഔദ, ലങ്ക, ഒരാള്‍, ജയം, സീത കല്യാണം, കള്ളന്റെ മകന്‍, തട്ടിന്‍ പുറത്ത് അച്യുതന്‍ തുടങ്ങിയവ ചിത്രങ്ങൾക്കായും തൂലിത ചലിപ്പിച്ചിട്ടുണ്ട് ബിയാര്‍ പ്രസാദ്. നിരവധി പ്രമുഖര്‍ ആദരാഞ്ജലികൾ അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...