ഫുട്ബോൾ കായിക രംഗത്തെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ ബാലണ്‍ ഡി ഓര്‍ പുരസ്കാര പ്രഖ്യാപനം നാളെ. പാരീസിലെ തിയേറ്റർ ഡു ചാറ്റ്ലെറ്റിലാണ് ചടങ്ങ്. റയൽ മാഡ്രിഡിന്റെ ഗോൾ വേട്ടക്കാരൻ കരിം ബെൻസേമക്കാണ് പുരസ്കാരത്തിനായി ഏറ്റവും അധികം സാധ്യത കൽപിക്കപ്പെടുന്നത്.
2021ലെ ടീം ട്രോഫികളും വ്യക്തി പ്രകടനങ്ങളും താരങ്ങളുടെ കായിക രംഗത്തെ സംഭാവനകളും കണക്കിലെടുത്താണ് ബാലൺ ഡി ഓര്‍ പുരസ്കാരം സമ്മാനിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ക്ലബുകൾ, പരിശീലകര്‍, ക്യാപ്റ്റന്മാര്, സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുകൾ തുടങ്ങി നിരവധിപ്പേര്‍ പങ്കെടുത്ത പൊസിഷണല്‍ വോട്ടിങ് സമ്പ്രദായത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തുന്നത്.
വനിതാ ബാലൺ ഡി ഓർ , അണ്ടർ -21 താരത്തിനുള്ള കോപ്പ ട്രോഫി , മികച്ച ഗോൾകീപ്പർ ക്കുള്ള ലെവ് യാഷിൻ ട്രോഫി , സ്ട്രൈക്കർ ഓഫ് ദി ഇയർ , മികച്ച ക്ലബ്ബ്, മികച്ച ഫുട്ബോൾ ഫാൻ തുടങ്ങിയ പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും.
അതേസമയം ഏഴ് തവണ പുര്സകാരം സ്വന്തമാക്കിയ ലയണൽ മെസി ഉൾപെടാത്ത ലിസ്റ്റാണ് ഇക്കുറിയുളളത. ഒരു അർജൻറീനിയൻ താരവും ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല. എന്നാല്‍ ലാലീഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം നടത്തിയ താരമാണ് കരിം ബെന്‍സേമ. കഴിഞ്ഞ സീസണിലെ 32 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് ബെന്‍സേമ നേടിയത് .