‘അച്ഛനെ സ്നേഹിക്കാന്‍ ഒരു കാരണം പോലുമില്ല, അമ്മയെ അത്രയും ഉപദ്രവിച്ചിട്ടുണ്ട്’; ബാലയ്‌ക്കെതിരെ തുറന്നടിച്ച് മകള്‍

Date:

Share post:

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ രം​ഗത്ത്. അമൃതയ്ക്കെതിരെ ബാല ഉയർത്തുന്ന ആരോപണങ്ങൾ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താൽപ്പര്യമില്ലെന്നും മകൾ വ്യക്തമാക്കി. മദ്യപിച്ച് വിട്ടിലെത്തുന്ന അച്‌ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നും ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പെൺകുട്ടി വെളിപ്പെടുത്തി.

“എന്റെ അമ്മയേയും ആൻ്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും സത്യത്തിൽ എനിക്ക് താത്പര്യമില്ല. പക്ഷേ എന്റെ കുടുംബം വിഷമിക്കുന്നത് കണ്ട് ഞാൻ മടുത്തു. അത് മാത്രവുമല്ല എന്നേയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നേയും എൻ്റെ അമ്മയെ കുറിച്ചും തെറ്റായ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂളിൽ പോകുമ്പോൾ കൂട്ടുകാർ ഇത് സത്യമാണോ, ശരിക്കും ഇതൊക്കെ നടന്നതാണോ എന്നൊക്കെ ചോദിക്കും. എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാൽ അതല്ല സത്യം.

ഞാൻ എന്റെ അച്ഛനെക്കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു. എനിക്ക് ഗിഫ്റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്നേഹിക്കാൻ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എൻ്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാൻ കുഞ്ഞായിരുന്നപ്പോൾ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാൻ പറ്റും ഞാൻ കുഞ്ഞല്ലേ.

എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛൻ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു. എൻ്റെ അമ്മ തടുത്തില്ല എങ്കിൽ അത് എൻ്റെ തലയിൽ വന്ന് ഇടിച്ചേനെ. ഒരു തവണ കോടതിയിൽ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയിൽ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കള്ളമാണ്.

അടുത്തിടെ ഒരു ഇന്റർവ്യൂവിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു എനിക്ക് അച്‌ഛനെ കാണാൻ അവകാശമില്ലേ എന്ന്. എനിക്ക് അച്ഛനെ അച്ഛന്റെ മുഖം കാണുകയോ സംസാരിക്കുകയോ വേണ്ട. എന്നെ ഇത്രയും ഇഷ്ടമാണെന്ന് പറയുന്ന ആൾ ഒരിക്കലെങ്കിലും എന്നെ വിളിച്ചിട്ടുണ്ടോ അല്ലെങ്കിൽ ഒരു കത്തോ സമ്മാനമോ എന്തെങ്കിലും അയച്ചിട്ടുണ്ടോ. ഒന്നുമില്ല. ഒരു ഇൻ്റർവ്യൂവിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു വയ്യാതിരുന്നപ്പോൾ ഞാൻ അവിടെപ്പോയി ലാപ്ടോപും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടിരുന്നെന്ന്, ഞാൻ എന്തിനാണ് അതൊക്കെ ചോദിക്കുന്നത് എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട.

ഞാൻ അവിടെ പോയത് തന്നെ അമ്മ പറഞ്ഞതുകൊണ്ടാണ്. പോകാൻ എനിക്ക് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. എന്റെ അമ്മയെയും എന്നെയും കുടുംബത്തേയും ഒന്ന് വെറുതെ വിടു. ഞാൻ കുടുംബത്തോടൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നത്. എനിക്ക് നിങ്ങളുടെ സ്നേഹമോ സഹായമോ ഒന്നും വേണ്ട. അതൊരിക്കലും കാണിച്ചിട്ടുമില്ല. ഒന്ന് വെറുതെ വിട്ടാൽ മതി. ഇതിലും കൂടുതൽ എനിക്കൊന്നും പറയാനില്ല” എന്നാണ് പെൺകുട്ടി പറഞ്ഞത്.

2010-ലാണ് ബാലയും അമൃതയും വിവാഹം ചെയ്യുന്നത്. 2012-ൽ മകൾ ജനിക്കുകയും ചെയ്തു. 2019-ൽ ഇരുവരും വിവാഹമോചിതരായി. അതിന് ശേഷം മകൾ അമൃതയ്ക്കൊപ്പമാണ് താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...