നാല് ദിവസത്തെ സന്ദർശനത്തിനായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇന്ത്യയിലെത്തി. ആറ് വർഷത്തിനിടെ ആദ്യമായാണ് ഒരു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
മാർച്ച് 11 വരെ നാല് ദിവസം ആന്റണി അൽബനീസ് ഇന്ത്യയിലുണ്ടാകും. ഡിസംബറിൽ പ്രാബല്യത്തിൽ വന്ന സാമ്പത്തിക സഹകരണ-വ്യാപാര കരാറിന്റെ (ECTA) അടിസ്ഥാനത്തിലാണ് സന്ദർശനം. വ്യാപാരം, സാമ്പത്തിക നിക്ഷേപം, ക്രിക്കറ്റ് എന്നിവയാണ് യാത്രയുടെ പ്രധാന അജണ്ട.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയോടൊപ്പം വാണിജ്യ ടൂറിസം മന്ത്രി ഡോൺ ഫാരെൽ, ബിസിനസ്സ് പ്രതിനിധി സംഘം, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമുണ്ട്.
A true privilege to pay homage to Gandhi's legacy at Sabarmati Ashram in Ahmedabad. pic.twitter.com/1yglPVq6LA
— Anthony Albanese (@AlboMP) March 8, 2023
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ഓസ്‌ട്രേലിയൻ മന്ത്രിമാരുടെയും വ്യവസായ പ്രമുഖരുടെയും ഒരു പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് കൊണ്ട് വരികയാണെന്നും, ന്യൂഡൽഹി, അഹമ്മദാബാദ്, മുംബൈ, എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തുമെന്നും ആന്റണി അൽബനീസ് ട്വീറ്റ് ചെയ്തിരുന്നു,