ലേകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലുംസ്ബർഗ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും ധനികൻ. ലോക സമ്പന്നരുടെ പട്ടികയിലും എട്ടാം സ്ഥാനത്തുണ്ട് മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യൺ ഡോളറാണ്. ഒൻപതാം സ്ഥാനത്ത് 98.7 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനിയുണ്ട്.
അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇലോൺ മസ്‌ക് തന്നെയാണുള്ളത്. 227.5 ബില്യൺ ഡോളർ ആസ്തിയുണ്ട് ഇലോൺ മസ്‌കിന്. ജെഫ് ബെസോസ്, ബർണാഡ് അർണോൾട്, ബിൽ ഗേറ്റ്‌സ്, വാരൺ ബഫറ്റ്, ലാരി പേജ്, സർജി ബ്രിൻ എന്നിവർ രണ്ട് മുതൽ ഏഴ് വരെയുള്ള സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യയിൽ മുകേഷ് അംബാനിയും ഗൗതം അദാനിയും കൂടാതെ വിപ്രോ മുൻ ചെയർമാൻ അസിം പ്രേംജി, എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാർ, ലക്ഷ്മി മിത്തൽ, രാധാകൃഷ്ണൻ ദമിനി, ഉദയ് കൊടക്, ദിലീപ് ഷാംഗ്‌വി എന്നിവരും പട്ടികയിൽ ഇടം നേടി.