കേരളത്തിലേക്ക് വിമാനത്തില്‍ എത്തി മോഷണം നടത്തിയ ശേഷം വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയില്‍. വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
തലസ്ഥാനത്ത് നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാനെത്തിയ തെലങ്കാന സ്വദേശിയെയാണ് പിടികൂടിയത്. തെളിവുകളൊന്നും ബാക്കി വയ്ക്കാതെ മോഷണം നടത്തി മടങ്ങിയിരുന്ന ഉമപ്രസാദ് എന്നയാളാണ് പിടിയിലായത്.
കൊച്ചിയിലും കഴിഞ്ഞ വര്‍ഷം സമാനമായ കുറ്റകൃത്യം നടന്നിരുന്നു. കൊച്ചിയിലും പരിസരത്തുമായി പൂട്ടിക്കിടക്കുന്ന വീടുകളില്‍ മോഷണം നടത്തി കൊള്ളമുതലുമായി മടങ്ങിയ ഉത്തരേന്ത്യന്‍ സംഘം കഴിഞ്ഞ വര്‍ഷം പിടിയിലായിരുന്നു. കടവന്ത്ര, എളമക്കര, പാലാരിവട്ടം, നോര്‍ത്ത് എന്നിവടങ്ങളിലായി മൂന്ന് ദിവസത്തിനുള്ളില്‍ അടഞ്ഞ് കിടന്നിരുന്ന ആറ് ആഡംബര വീടുകളില്‍ നിന്ന് മോഷണം നടത്തി മുങ്ങിയ സംഘത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ സംയുക്തമായി ഓപ്പറേഷനിലാണ് പിടികൂടിയത്.