ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ പാണ്ട വിട പറഞ്ഞു

Date:

Share post:

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ പാണ്ട ആന്‍ ആന്‍ ഓർമയായി. 35 വയസ് പ്രായമുണ്ടായിരുന്നു. ഉയർന്ന രക്തസമ്മർദം കാരണം തളർച്ചയിലായിരുന്നതിനാൽ കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി സന്ദർശകരെ അനുവദിച്ചിരുന്നില്ല. 2016ൽ ജീവിത പങ്കാളി മരിച്ചതോടെ ആൻ ആൻ ആകെ വിഷമത്തിലായിരുന്നു. അതോടെ ആരോഗ്യവും മോശമായി തുടങ്ങി. ഹോങ്കോങ്ങിലെ തീം പാര്‍ക്കിലേക്ക് ചൈനീസ് സര്‍ക്കാർ സംഭാവന ചെയ്തതാണ് ആന്‍ ആന്‍ എന്ന ആണ്‍ പാണ്ടയെയും ജിയ ജിയ എന്ന പെണ്‍പാണ്ടയെയും. ആനിന്റെ കൂട്ടുകാരിയായിരുന്ന ജിയ ജിയ എന്ന പെൺ പാണ്ട 38–ാം വയസ്സിലാണ് മരണപെട്ടത് . 1999ൽ ഓഷ്യൻ പാർക്കിലെത്തിയതാണ്.

ഇവരെ കാണാൻ മാത്രമായി നിരവധി സന്ദർഷകർ ഇവിടേക്ക് എത്തിയിരുന്നു. അത്രക്ക് രസകരമായിരുന്നു അവരുടെ ഓരോ ചലനങ്ങളും കുസൃതിയും. ഭക്ഷണം തീരെ കഴിക്കാതെയായതോടെയാണ് ആനിന്റെ സ്ഥിതി കൂടുതൽ വഷളായത്.

ഇരുപത്തിമൂന്ന് വർഷം ജീവിച്ച അതേ കൂട്ടിലാണ് ആൻ അവസാന ശ്വാസം വരെ കിടന്നത്. നിരവധിയാളുകൾ മരണവർത്തയറിഞ്ഞ് ആനിനെ കാണാനും യാത്ര മൊഴി നൽകാനും എത്തി. ആനിന്റെ വിയോഗത്തിൽ തീം പാർക്കിലെ ജീവനക്കാരും വിഷമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...