നഴ്സായ മലയാളി യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവുശിക്ഷ വിധിച്ച് കോടതി. കണ്ണൂർ പടിയൂർ സ്വദേശി ചേലപാലിൽ സാജു(52)വിനെതിരെയാണ് നോർത്താംപ്ടൺഷെയർ കോടതി ശിക്ഷ വിധിച്ചത്. വിധിയ്ക്ക് പിന്നാലെ സാജുവിനെ പിടികൂടുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് നോർതാംപ്ടൻ പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പൊലീസ് എത്തുമ്പോൾ കത്തി കയ്യിൽ പിടിച്ചിരിക്കുന്ന സാജുവിനെ ദൃശ്യങ്ങളിൽ കാണാം. നിരവധി തവണ സാജുവിനോട് കത്തി താഴെയിടാൻ പൊലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും തയ്യാറാകാതെ തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ട് അലറുകയായിരുന്നു സാജു. തുടർന്ന് ടേസർ തോക്ക് ഉപയോഗിച്ചു സാജുവിനെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2022 ഡിസംബർ 15 ലെ ദൃശ്യങ്ങളാണിത്. യുവതിക്കും രണ്ടു കുട്ടികൾക്കും ഗുരുതരമായി പരുക്കേറ്റെന്ന അടിയന്തര സന്ദേശത്തെ തുടർന്നാണു കെറ്ററിങ്ങിലെ വീട്ടിലേക്കു പൊലീസ് എത്തുന്നത്.
കേസിൽ 40 വർഷം തടവിനാണു കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജുവിനെ കോടതി ശിക്ഷിച്ചത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സാജു (52) ജീവിതാവസാനം വരെ തടവിനു ശിക്ഷിക്കപ്പെട്ടത്. കെറ്ററിംഗ് എൻ.എച്ച്.എസ് ആശുപത്രിയിൽ നഴ്സായ അഞ്ജു 2022 ഡിസംബർ ഒമ്പതിന് ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ എടുത്തതുമില്ല. തുടർന്ന് ബന്ധുക്കൾ യുകെയിലെ മലയാളി സമാജത്തെ സമീപിക്കുകയായിരുന്നു. തുടർന്ന്, പൊലീസെത്തി വാതിൽ കുത്തിത്തുറന്നപ്പോൾ അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
🧵
Trigger warning ⚠️
A man who killed his wife and their two children just ten days before Christmas has been handed a life sentence.
In the video below, you can see the moment he was arrested and tasered by our officers.
Read more here: https://t.co/AjgAVEWtfo pic.twitter.com/3kQw36HBa1
— Northants Police (@NorthantsPolice) July 3, 2023