ഒടുവിൽ ‘കൈ’ വിട്ട് താമരയേന്തി അനിൽ ആൻ്റണി: കോൺഗ്രസിന് നേരെ വിമർശനം

Date:

Share post:

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പമാണ് അനില്‍ ആന്‍റണി ബിജെപി ആസ്ഥാനത്തെത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു.

ബിബിസി ഡോക്യുമെന്‍ററി വിവാദത്തിന് പിന്നാലെയാണ് അനിൽ ആൻ്റണി കോൺഗ്രസ് നേതൃത്വവുമായി അകന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി പ്രവർത്തിച്ചു വരികയായിരുന്നു അനില്‍ ആന്‍റണി.

അച്ഛൻ എകെ ആൻ്റണിയോടാണ് തനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവുമെന്ന് അനിൽ ആൻ്റണി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനിൽ. വീട്ടിൽ ഞങ്ങൾ നാല് പേരാണ്. അച്ഛൻ, അമ്മ, സഹോദരൻ, ഞാൻ. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. അച്ഛനോടാണ് എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്നമല്ല. ആശയപരമായ വ്യത്യാസമാണ്. ശരിയായ തീരുമാനമാണ് എടുത്തതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അച്ഛനോടുള്ള സ്നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമുണ്ടാവില്ല, അത് പഴയത് പോലെ തുടരുമെന്നും അനിൽ ആൻ്റണി പറഞ്ഞു.

ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഹിന്ദിയിലായിരുന്നു ആദ്യം അനിൽ ആൻ്റണിയുടെ പ്രതികരണം. പിന്നീട് ഇംഗ്ലീഷിലും തുടർന്ന് മലയാളത്തിലും സംസാരിച്ചു. കോൺഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നു എന്നായിരുന്നു പാർട്ടി വിട്ട ശേഷമുള്ള അനിലിൻ്റെ ആദ്യ വിമർശനം. ബിജെപി രാജ്യത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാട് മോദിക്ക് ഉണ്ട്, ബിജെപിയുടെ 44ാം സ്ഥാപക ദിനത്തിൽ പാർട്ടിയിൽ ചേരാനായെന്നും അനിൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...