‘അമ്മ സംഘടന പ്രതിസ്ഥാനത്തില്ല; മലയാള സിനിമയിലുള്ളവരെ മുഴുവൻ മോശക്കാരാക്കുന്നതിൽ വിഷമമുണ്ട്’; നിലപാട് വ്യക്തമാക്കി സിദ്ദിഖ്

Date:

Share post:

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി അഭിനേതാക്കളുടെ സംഘടനയായ അമ്മ. റിപ്പോർട്ട് സ്വാഗതാർഹമാണെന്നും ഹേമ കമ്മിറ്റിയുടെ നിർദേശം നടപ്പിൽ വരുത്തണമെന്നാണ് ആഗ്രഹമെന്നും അമ്മയുടെ സെക്രട്ടറി സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മലയാള സിനിമയിലുള്ളവർ മുഴുവൻ മോശക്കാരാണ് എന്ന അർത്ഥത്തിൽ പരാമർശങ്ങൾ വരുന്നതിൽ വിഷമമുണ്ടെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സംഘടനയുടെ മറ്റ് ഭാരവാഹികളും പങ്കെടുത്തിരുന്നു.

സിദ്ദിഖിന്റെ പ്രതികരണം ഇപ്രകാരമാണ്:
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ അമ്മ ഒന്നും ചെയ്തിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്ക് എതിരായുള്ളത് അല്ല. അമ്മ എന്ന സംഘടന പ്രതിസ്ഥാനത്തില്ല. ഞങ്ങളുടെ അംഗങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് അതിൽ പറയുന്നത്. മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങൾ നടക്കുന്നിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത് ശിക്ഷിക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ സംരക്ഷിക്കാൻ അമ്മ ഒരിക്കലും ശ്രമിച്ചിട്ടില്ല.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ല. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല. ഒരു സിനിമയിൽ ആരഭിനയിക്കണം എന്ന് ചിലർ മാത്രം തീരുമാനിച്ചാൽ എങ്ങനെയാണ് സിനിമ മുൻപോട്ട് പോകുന്നത്. മാഫിയ എന്ന വാക്കിന്റെ അർത്ഥം അറിയാത്തതിനാലാണ് അങ്ങനെയെല്ലാം പറയുന്നത്. പോലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. ഷൂട്ടിങ്ങിൽ ഇന്റേർണൽ കംപ്ലൈന്റ് കമ്മറ്റിയെ വെക്കേണ്ടത് പ്രൊഡ്യൂസറാണ്. അതിൽ ഇടപെടാൻ അമ്മയ്ക്ക് സാധിക്കില്ല.

അമ്മയിൽ യാതൊരു ഭിന്നതയുമില്ല. വേട്ടക്കാരുടെ പേര് പുറത്ത് വിടാൻ ആവശ്യപ്പെടണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. അമ്മ ഭാരവാഹികളായ പല വനിതകളെയും ഹേമ കമ്മീഷൻ വിളിപ്പിച്ചിട്ടില്ല. സംവിധായകൻ കതകിൽ മുട്ടിയെന്ന പെൺകുട്ടിയുടെ പരാതി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തിലകൻ്റെ മകൾ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. അതവർ തന്നെ കൈകാര്യം ചെയ്‌തുവെന്നാണ് മനസിലാകുന്നത്. അമ്മയ്ക്ക് അവർ പരാതി നൽകിയിട്ടില്ല.

പാർവതിക്ക് അവസരം കിട്ടാതിരുന്നതായി തോന്നിയിട്ടില്ല. സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിഷയത്തിൽ അമ്മയ്ക്ക് ഇടപെടുന്നതിന് പരിമിതികളുണ്ട്. സ്ത്രീകൾക്ക് ഇപ്പോൾ സൗകര്യങ്ങളില്ല എന്ന് പറയുന്നത് ശരിയല്ല. ഇപ്പോൾ അതിലെല്ലാം മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ലാത്തതിനാലാണ് നടപടി സ്വീകരിക്കാൻ കഴിയാത്തത്. ഈ റിപ്പോർട്ടിൽ നിർദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ ഭാഗമായി നിർദേശങ്ങൾ അമ്മ ഭാരവാഹികൾ സമർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...