യുഎഇയിൽ അൽ ഹോസ്ൻ ആപ്പിലെ ഗ്രീൻ പാസ് സ്റ്റാറ്റസിന്റെ കാലാവധി നീട്ടി. 14ൽ നിന്ന് 30 ദിവസമായാണ് നീട്ടിയത്.
അബുദാബിയിൽ പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് ഗ്രീൻ പാസ് സ്റ്റാറ്റസ് കാലാവധി 14ൽ നിന്ന് 30 ദിവസമായി നീട്ടുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.
അബുദാബിയിൽ എല്ലാ വാണിജ്യ, വിനോദസഞ്ചാര കേന്ദ്രങ്ങളും പരിപാടികളും 100 ശതമാനം ആളുകളുമായി പ്രവർത്തിക്കാനും അംഗീകാരം നൽകി.
അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് അറിയിപ്പ്. പുതിയ നിയമങ്ങൾ ഇന്ന് (ഏപ്രിൽ 29) മുതൽ പ്രാബല്യത്തിൽ വരും.
വിനോദസഞ്ചാരികൾ, യുഎഇ നിവാസികൾ എന്നിവർക്ക് അബുദാബി സന്ദർശിക്കുകമ്പോൾ, അവിടെയുള്ള സാമൂഹിക പരിപാടികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാക്കിയിരുന്നു. അൽ ഹോസ്നിലെ ഗ്രീൻ പാസിന്റെ സാധുത കാലയളവ് ഓരോ ആളുടെയും വാക്സിനേഷൻ നില അനുസരിച്ചാണ്.