നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബര ബസ്സിനെ പുകഴ്ത്തി എകെ ബാലൻ. ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം ആണെന്നും ഇപ്പോൾ തന്നെ ബസ് വാങ്ങാൻ ആളുവന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ കാണാൻ വരും.
പതിനായിരങ്ങൾ ആകും ഈ ബസ് കാണാൻ വഴിയരികിൽ തടിച്ചു കൂടുകയെന്നും അദ്ദേഹം പറഞ്ഞു. ബസ് ടെണ്ടര്‍ വച്ചാല്‍ ഇരട്ടിയലധികം വില ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.
ബസ് ആർഭാടമാണ് എന്ന് പറഞ്ഞു ആരും രംഗത്ത് വരേണ്ടതില്ലെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.