ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. ലോഗോ പുനരാവിഷ്കരിച്ചതിന് ശേഷമുള്ള ‘എയർ ഇന്ത്യ’ വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
എയർഇന്ത്യയുടെ ഔദ്യോഗിക എക്സ് പേജിൽ ഇതുസംബന്ധിച്ച വിശദാംശങ്ങളും കമ്പനി പങ്കുവച്ചിട്ടുണ്ട്. ഫ്രാൻസിലെ ടുലൂസിലുള്ള പെയിന്റിംഗ് ഷോപ്പിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വരുന്ന ഡിസംബറിന് മുന്നോടിയായി എയർഇന്ത്യയുടെ എ350 വിമാനം ഇന്ത്യയിലെത്തും. എയർ ഇന്ത്യയുടെ പുതിയ വിമാനങ്ങളിൽ ഡിസംബർ മുതൽ പുതിയ ലോഗോ ഉണ്ടായിരിക്കും. 70 ബില്യൺ ഡോളറിന് 470 പുതിയ എയർക്രാഫ്റ്റുകളാണ് എയർ ഇന്ത്യ സ്വന്തമാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി എയർബസ് 350 ആണ് എയർ ഇന്ത്യയുടെ ഭാഗമാകുക. ഒരു ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാനുള്ള അഭിലാഷമാണ് റീ- ബ്രാൻഡ് ചെയ്യുന്നതിന് കാരണമെന്നും ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് സേവനം നൽകുകയാണ് ലക്ഷ്യമെന്നും കമ്പനി നേരത്തെ പ്രതികരിച്ചിരുന്നു.
Here's the first look of the majestic A350 in our new livery at the paint shop in Toulouse. Our A350s start coming home this winter… @Airbus #FlyAI #AirIndia #NewFleet #Airbus350 pic.twitter.com/nGe3hIExsx
— Air India (@airindia) October 6, 2023