എഐയുടെ സഹായത്തോടെ ചരക്കുനീക്കം നടത്താനൊരുങ്ങി എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി വിമാന സർവീസിന്റെ കാർഗോ ഡിജിറ്റലൈസേഷൻ വിപുലീകരണത്തിനായി സോഫ്റ്റ്വെയർ നിർമ്മിച്ച് നൽകാൻ ഐബിഎസുമായി എയർ ഇന്ത്യ കരാറിൽ ഒപ്പുവെച്ചു. ഇതോടെ കർഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റമാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഐ-കാർഗോ സൊല്യൂഷൻ എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് എയർ ഇന്ത്യയുടെ എയർ കാർഗോ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നത്. എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസുകൾ, ഫ്ലീറ്റ്, കാർഗോ ഓപ്പറേഷൻസ് തുടങ്ങിയവയിലാണ് പുതിയ ഡിജിറ്റലൈസേഷൻ നടത്തുന്നത്. 9 മാസത്തിനുള്ളിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.
നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒറ്റ പ്ലാറ്റ്ഫോമിൽ എൻഡ് ടു എൻഡ് കാർഗോ പ്രവർത്തനങ്ങൾ തടസമില്ലാതെ സംയോജിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് റിപ്പോർട്ട്. ഇതുവഴി 2030ഓടെ പ്രതിവർഷം 10 ദശലക്ഷം ടൺ എയർ കാർഗോ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ അധികൃതർ.