മരണം ആയിരം കടന്നു; അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ച് അഫ്ഗാനിസ്ഥാന്‍

Date:

Share post:

ക‍ഴിഞ്ഞ ദിവസം കി‍ഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. നൂറുകണക്കിന് ആളുകൾക്കാണ് ഗുരുതര പരുക്കേറ്റിരിക്കുന്നത്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. മണ്ണിലും കെട്ടിടാവശിഷ്ടങ്ങളിലും കുടുങ്ങിയവരെ കണ്ടെത്താനുളള രക്ഷാപ്രവര്‍ത്തനം ഇപ്പോ‍ഴും തുടരുകയാണ്.

അതേസമയം കനത്ത മഴയും വിഭവങ്ങളുടെ അഭാവവും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. തെക്ക് കിഴക്കൻ മേഖലയായ പക്തിക പ്രവിശ്യയാണ് ഏറ്റവും കൂടുതൽ മരണവും നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ തകര്‍ന്ന കെട്ടിടങ്ങ‍ളുടേയും നാശനഷ്ടങ്ങ‍ളുടേയും കണക്ക് ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഗ്രാമങ്ങൾ പൂര്‍ണമായും തകർന്നു. റോഡുകളും മൊബൈൽ ഫോൺ ടവറുകളും നാമാവശേഷമായി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അ‍ഫ്ഗാനിലെ താലിബാന്‍ ഭരണകൂടം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അടിയന്തര പാർപ്പിടവും ഭക്ഷണ സഹായവും അനിവാര്യമാണെന്നും ദുരന്തബാധിത മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ടെന്നും താലിബാന്‍ ഭരണകൂടം വ്യക്തമാക്കി.

ഇതിനിടെ അന്താരാഷ്ട സഹായവും താലിബാന്‍ അഭ്യര്‍ത്ഥിച്ചു. അഫ്ഗാനിസ്ഥാൻ മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധിയുടെ നടുവിലാണെന്നും ആവശ്യമുള്ള പരിധി വരെ ജനങ്ങളെ സഹായിക്കാൻ കഴിയുന്നില്ലെന്നും എന്നും മുതിർന്ന താലിബാൻ ഉദ്യോഗസ്ഥനായ അബ്ദുൾ ഖഹർ ബൽഖി പറഞ്ഞു.

അയൽ രാജ്യങ്ങളും ലോകശക്തികളും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടുണ്ടെങ്കിലും ദുരന്തത്തിന്‍റെ വ്യാപ്തി അനുസരിച്ച് തുടര്‍പ്രവര്‍ത്തനങ്ങൾ നടത്താനായിട്ടില്ല. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പം പാശ്ചാത്യ പിന്തുണയുള്ള സർക്കാർ തകർന്നതിനുശേഷം അധികാരമേറ്റ ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ താലിബാന് വലിയ വെല്ലുവിളിയാണ്.

എന്നാല്‍ അഫ്ഗാനിസ്ഥാന് പിന്നില്‍ ദുരന്ത സഹായ ഏജന്‍സികൾ പൂർണ്ണമായി അണിനിരന്നതായി ഐക്യരാഷ്ട്രസഭ തലവൻ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. കൂടുതല്‍ ഹെൽത്ത് ടീമുകൾ, മെഡിക്കൽ സപ്ലൈസ്, ഭക്ഷണം, എമർജൻസി ഷെൽട്ടറുകൾ എന്നിവ ഭൂകമ്പ ബാധിത മേഖലയില്‍ എത്തിക്കാനുളള ശ്രമങ്ങൾ തുടരുന്നതായും യുഎൻ അറിയിച്ചു. അഫ്ഗാനിലെ ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്‍റെ പ്രകമ്പനം പാകിസ്ഥാനിലും ഇന്ത്യയിലും വരെ അനുഭവപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....