യുഎഇയിൽ വാഹനമോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 10 പാർക്കിംഗ് നിയമലംഘനങ്ങൾ ഇതാ

Date:

Share post:

വാഹനമോടിക്കുന്നവർ പാലിക്കേണ്ട നിരവധി നിയമങ്ങൾ ഉണ്ട്. വാഹമോടിക്കുന്നവർക്ക് സാധാരണ ​ഗതിയിൽ എന്തെല്ലാം ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടാകം. വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട വേളയിലും കുറച്ച് കാര്യങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാണ്.

ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് പാർക്കിംഗുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പിഴകളും അറിയാം.

തെറ്റായ പാർക്കിംഗിന് 500 ദിർഹമാണ് പിഴയായി ഈടാക്കുന്നത്.
വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നതും അവയുടെ സഞ്ചാരം തടയുന്നതും: 500 ദിർഹം പിഴ

വാഹനം സുരക്ഷിതമാക്കാതെ പാർക്കിംഗ് ചെയ്യുന്നതിനും 500 ദിർഹമാണ് പിഴ
നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ 400 ദിർഹം പിഴ ചുമത്തും

കാൽനടയാത്രക്കാരുടെ സഞ്ചാരം തടയുന്ന രീതിയിൽ വാഹനം നിർത്തിയാൽ: 400 ദിർഹം പിഴ
ഫയർ ഹൈഡ്രന്റുകൾക്ക് മുന്നിൽ പാർക്കിംഗ് ചെയ്താൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും

പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർക്കിംഗ്: 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
ഒരു കാരണവുമില്ലാതെ റോഡിന്റെ നടുവിൽ നിർത്തിയാൽ: 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ

യെല്ലോ ബോക്സ് ജംഗ്ഷനിൽ നിർത്തുന്നത്: 500 ദിർഹം പിഴ
പൊതുനിരത്തുകളിൽ ഇടത് റോഡിന്റെ തോളിൽ നിരോധിത സ്ഥലങ്ങളിൽ വാഹനം നിർത്തിയാൽ: 1,000 ദിർഹം പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...