നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റി

Date:

Share post:

നടിയെ അക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസിൽ വിശദീകരണം നൽകാൻ സർക്കാരിന് കൂടുതൽ സമയം വേണമെന്ന് അറിയിച്ചതിനെ തുടർന്നാണ് മാറ്റിയത്. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി അനുവദിക്കണമെന്നും സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കാൻ ശ്രമമെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഉന്നയിച്ച പ്രധാന വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ നിലപാട്. ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി തളളിയതാണെന്നും സർക്കാർ ബുധനാഴ്ച ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...