ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ സഹായം കൈമാറിയത്.
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് ചെന്നൈയിലും പരിസര പ്രദേശത്തും കനത്ത മഴയാണ് പെയ്‌തത്. ഇതോടെ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറുകയും ജനങ്ങൾ ദുരിതത്തിലാകുകയും ചെയ്തിരുന്നു. മഴക്കെടുതിയിൽ വ്യാപക നാശനഷ്‌ടങ്ങളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഇവർക്കാണ് വിജയ് സഹായമെത്തിച്ചത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഇന്നലെ രാത്രി 11 മണിയോടെ പുതുച്ചേരിക്ക് സമീപം വടക്കുകിഴക്ക് പുദുവായ് തീരം കടന്നുവെന്നാണ് റിപ്പോർട്ട്.