നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് താരമിപ്പോൾ.
മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നാണ് സംശയം. ആശുപത്രി അധികൃതരാണ് താരത്തിന്റെ അസുഖവിവരം പുറത്തുവിട്ടത്. അതേസമയം, മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
നടന് അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതോടൊപ്പം തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
Get well soon Lalettaa ❤️🫂#Mohanlal pic.twitter.com/quKjPxLzTR
— AB George (@AbGeorge_) August 18, 2024