അബുദാബിയില്‍ പാസഞ്ചര്‍ ബസ് സര്‍വീസ് നടത്താന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി അധികൃതര്‍. ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും പ്രത്യേക അനമുതി ആവശ്യമാണ്. വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.
അബുദാബി സംയോജിത ഗതാഗത കേന്ദ്രത്തിന് കീഴിലെ വെബ്സൈറ്റില്‍നിന്നാണ് അനുമതികൾ സ്വന്തമാക്കേണ്ടത്. അനുമതികൾ സൗജന്യമായി ലഭ്യമാകും. എന്നാല്‍ െഎടിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരുബസ്സും യാത്രകൾക്കായി അനുവദിക്കില്ല. അബുദബിയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങൾക്കും നിബന്ധന ബാധകമാണ്.
ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം. എയര്‍ കണ്ടീഷന്‍ സൗകര്യമില്ലാത്ത ബസ്സുകൾക്ക് അനുമതി ലഭ്യമാകില്ല. ഡ്രൈവര്‍മാര്‍ ഡ്രൈവര്‍ പ്രോഫഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടിവരും. പുതിയ അനുമതികൾ സ്വന്തമാക്കാന്‍ സെപ്റ്റംബര്‍ 15വരെ ഓപ്പറേറ്റിംഗ് കമ്പനികൾക്ക് സമയം അനുവദിച്ചിട്ടുണ്ട്.