ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ രാജ്യ തലസ്ഥാനമായി അബുദാബി. ആഗോള നാവിഗേഷൻ സേവന കമ്പനിയുടെ വാര്‍ഷി സര്‍വ്വേയിലാണ് അബുദാബിയുടെ നേട്ടം.
57 രാജ്യങ്ങളിലെ 416 നഗരങ്ങളിലാണ് ആഗോള നാവിഗേഷന്‍ സേവന കമ്പനി വാർഷിക സർവേ നടത്തിയത്. അതേസമയം 2021 ലെ ടോംടോം ട്രാഫിക് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ തലസ്ഥാന നഗരവും അബുദാബിയാണ്.
ദിവസേന വിവിധ സമയങ്ങളില്‍ കവലകളിലും തെരുവുകളിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന്‍റേയും ട്രാഫിക് നിയന്ത്രണ മാര്‍ഗങ്ങളുടേയും അടിസ്ഥാനത്തിലാണ് സര്‍വ്വേ നടന്നത്.
നഗരത്തിലെ ട്രാഫിക് ലൈറ്റുകളുടെ എണ്ണവും പ്രോഗ്രാമിംഗും ട്രാഫിക് ഫ്ലോ നിയന്ത്രിക്കുന്നതിനുളള ഇടപെടലുകളും സര്‍വ്വേ വിശകലനം ചെയ്തു. അബുദാബിയിലെ റോഡ്, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുടെ ശേഷിയാണ് റാങ്കിംഗില്‍ മുന്നിലെത്താന്‍ കാരണം.