സഹായിച്ചവരെ നന്ദിയോടെ ഓർത്ത്, പ്രാർത്ഥനയിൽ മുഴുകി അബ്ദുൾ റഹിം

Date:

Share post:

34 കോടി സമാഹരിച്ചതോടെ തന്റെ ജയിൽ മോചനം സാധ്യമാകും എന്ന ആത്മവിശ്വാസത്തിലാണ് അബ്ദുൾ റഹിം. ഇരുട്ടറയിലെ 18 വർഷത്തെ ജീവിതത്തിൽ നിന്ന് മോചനം നേടാൻ റഹിമീന് മുന്നിൽ രണ്ട് മാസം കൂടെ. അബ്ദുൽ റഹീമിന്‍റെ മോചനത്തിന് നൽകിയ ഹര്‍ജി സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും.

മോചന കരാർ അനുസരിച്ചുള്ള ദയാധനം തയാറാണെന്ന വിവരം സൗദി കുടുബത്തിന്റെ അഭിഭാഷകന് കൈമാറി. മോചനത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഓൺലൈനിലൂടെ നടന്ന കൂടികാഴ്ചയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റിയാദ് റഹീം സഹായസമിതി ഭാരവാഹികളും ആവശ്യപ്പട്ടു.

അതേസമയം തന്റെ മോചനത്തിനായുള്ള നിയമപോരാട്ടം പുറത്ത് നടക്കുമ്പോൾ പ്രാർഥനകളിൽ തുടരുകയാണ് റഹീം. എനിക്ക് ജയിൽ മോചനം സാധ്യമായാൽ രാത്രിയും പകലുമില്ലാതെ ചെറുതും വലുതുമായി അധ്വാനിച്ച, പലതരത്തിൽ സഹായിച്ചവരേയും ഓർത്ത് ഇടതടവില്ലാതെ ഒരോ നിമിഷവും ജീവിതകാലം മുഴുവൻ പ്രാർഥിക്കുമെന്നും റഹിം പറഞ്ഞതായി യൂസഫ് കാക്കഞ്ചേരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...