ബഹ്റൈനിലെ ജോലിസ്ഥലത്ത് പത്തനംതിട്ട സ്വദേശി കുഴഞ്ഞ് വീണു മരിച്ചു. പത്തനംതിട്ട ഉതിമൂട് താഴയിൽ വീട്ടിലെ ഏബ്രഹാം ടി വർഗീസ് ആണ് മരിച്ചത്. 54 വയസായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ബഹ്റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഏബ്രഹാം.
ഭാര്യ : ലീന ഏബ്രഹാം സൽമാനിയ മെഡിക്കൽ കോളേജിൽ നഴ്സാണ്. മക്കൾ: അഖിൽ ഏബ്രഹാം, അക്സ ഏബ്രഹാം.