യമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് വഴിതെളിയുന്നു. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യെമന്‍ അധികൃതല്‍ വ്യക്തമാക്കി.
50 ദശലക്ഷം യെമന്‍ റിയാല്‍ എങ്കിലും ദയാദാനമായി നല്‍കേണ്ടി വരുമെന്നാണ് സൂചന. കൂടാതെ കോടതി പത്ത് മില്യന്‍ യെമന്‍ റിയാന്‍ കോടതി ചെലവിനത്തിലും മറ്റും കെട്ടിവയ്ക്കണം. റമദാന്‍ അവസാനിക്കും മുമ്പ് തീരുമാനം അറിയിക്കണമെന്നാണ് യെമന്‍ അധികൃതരുടെ നിര്‍ദ്ദേശം. തുടര്‍ നടപടികൾക്ക് കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി തേടി കാത്തിരിക്കുകയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍.
യെമനിലെ മന്ത്രിതലത്തില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് തലാലിന്‍റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറായത്. യെമന്‍ അധികൃതര്‍ ഇക്കാര്യം നിമിഷ പ്രിയയേയും അറിയിച്ചിട്ടുണ്ട്. സുപ്രിം കോടതി റിട്ടയേര്‍ഡ് ജഡ്ജി കുര്യന്‍ ജോസഫിന്‍റെ നേതൃത്വത്തിലാണ് മോചന ശ്രമങ്ങൾ നടക്കുന്നത്. നിമഷപ്രിയയുടെ അമ്മയും എട്ടുവയസ്സുളള മകളും ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ യമനിലേക്ക് പോകാന്‍ അനുമതി കാത്തിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ച് ഏഴിന് നിമിഷപ്രിയയുടെ വധശിക്ഷ സന കോടതി ശരിവച്ചിരുന്നു. അവസാനവട്ട ശ്രമമെന്ന നിലയിലാണ് ആക്ഷന്‍ കൗണ്‍സിലിന്‍റെ ഇടപെടലുണ്ടായത്. ഇനി തലാലിന്‍റെ കുടുംബം നിമിഷയ്ക്ക് മാപ്പ് നല്‍കിയാല്‍ ദയാദാനം നല്‍കി മോചനം സാധ്യമാകും. യമന്‍ ജനതയും തലാലിന്‍റെ കുടുംബവും തന്‍റെ നിസ്സാഹായവസ്ഥ മനസ്സിലാക്കുമെന്നാണ് നിമിഷ പ്രിയയുടേയു പ്രതീക്ഷ.
2017ജൂലൈ 25നാണ് യമന്‍ പൗരനായ തലാല് അബ്ദുമഹിയുടെ മൃതദേഹം താമസിച്ചിരുന്ന വീടിനുമുകളിലെ ജലസംഭരണിയില്‍ കണ്ടെത്തിയത്. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി നിമിഷപ്രിയയെ സമീപിച്ച തലാല്‍ പിന്നീട് കൊല്ലപ്പെടുകയായിരുന്നു. തലാലിന്‍റെ ക്രൂര പീഡനങ്ങൾ സഹിക്കവയ്യാതെ നിമിഷപ്രിയയും കൂട്ടുകാരിയും േചര്‍ന്ന് തലാലിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷപ്രിയ.