സ്വന്തം സ്പോൺസർഷിപ്പിൽ ഗ്രീൻ വീസ, കാലാവധി 5 വർഷം

Date:

Share post:

യുഎഇയിൽ ബിസിനസും ജോലിയും ചെയ്യാൻ കഴിയുന്ന ഗ്രീൻ വീസയിൽ സ്വദേശി സ്പോൺസറില്ലാതെ തന്നെ 5 വർഷം യുഎഇയിൽ താമസിക്കാം. സംരംഭകർ, ഫ്രീലാൻസർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ അപേക്ഷിക്കാം. ആഗോള പ്രതിഭകളെയും നിക്ഷേപകരെയും യുഎഇയിലേക്കു ആകർഷിക്കുന്നതിൻ്റെ ഭാഗമായാണ് ഗ്രീൻ വീസ ഏർപ്പെടുത്തിയത്.

വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 60 ദിവസത്തെ എൻട്രി പെർമിറ്റ് ലഭിക്കും. വിദേശ കമ്പനിയുടെ പേരിൽ യുഎഇയിൽ നിക്ഷേപമുണ്ടെങ്കിൽ വാണിജ്യ കമ്പനി നിയമം അനുസരിച്ചുള്ള നടപടി പൂർത്തിയാക്കണം. പബ്ലിക് ഷെയർഹോൾഡിങ് കമ്പനി, പ്രൈവറ്റ് ജോയിന്റ് സ്റ്റോക്ക് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി കമ്പനി എന്നിവയിൽ ഏതെങ്കിലും ഒന്നായി റജിസ്റ്റർ ചെയ്യുകയും പങ്കാളിത്ത കമ്പനി 10 ലക്ഷം ദിർഹത്തിൽ കുറയാത്ത തുക നിക്ഷേപിക്കുകയും വേണം.

പുതിയതും പഴയതുമായ കമ്പനിയിൽ നിക്ഷേപിച്ചാൽ 10 ലക്ഷം മൂലധനം ഉണ്ടായിരിക്കണം. സമാന മാനദണ്ഡം പാലിക്കാത്തവരുടെ ഗ്രീൻ വീസ പുതുക്കാതെ 2 വർഷത്തെ സാധാരണ വീസയാക്കി മാറ്റും. ഗ്രീൻ വീസ അപേക്ഷകരുടെ യുഎഇയിലെ നിക്ഷേപം സംബന്ധിച്ച തെളിവ് പ്രാദേശിക വകുപ്പിൽ നിന്ന് ഹാജരാക്കുകയും വേണം.

ഒന്നിലേറെ ബിസിനസിൽ നിക്ഷേപിച്ചവരാണെങ്കിൽ മൊത്തം നിക്ഷേപ തുകയും പരിഗണിക്കും. ബാച്‌ലർ ഡിഗ്രിയും 2 വർഷത്തിനിടെ 3.6 ലക്ഷം ദിർഹത്തിൽ (80 ലക്ഷം രൂപ) കുറയാത്ത വരുമാനവും ഉണ്ടെങ്കിൽ സ്വയം സംരംഭകർക്കും ഫ്രീലാൻസർമാർക്കും ഗ്രീൻ വീസ ലഭിക്കും. യുഎഇയിൽ ജീവിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് രേഖാമൂലം തെളിയിച്ചാൽ മതിയാകും. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽനിന്ന് ഫ്രീലാൻസർ/സ്വയം സംരംഭക ലൈസൻസ് നേടിയിരിക്കണം.

ഗ്രീൻ വീസ ഉടമകളുടെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്കും തുല്യകാലയളവിലേക്കുള്ള വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാലും പുതുക്കാൻ 30 ദിവസത്തെ സാവകാശം ലഭിക്കും. സാവകാശം നൽകിയിട്ടും പുതുക്കാതെ യുഎഇയിൽ തങ്ങിയാൽ ആദ്യ ദിവസം 125 ദിർഹവും തുടർന്നുള്ള ഓരോ ദിവസത്തിനും 25 ദിർഹം വീതവും പിഴയടക്കണം. അനധികൃത താമസം 6 മാസത്തിൽ കൂടിയാൽ പ്രതിദിനം 50 ദിർഹവും ഒരു വർഷത്തിൽ കൂടിയാൽ 100 ദിർഹവും ആയിരിക്കും പിഴയീടാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...