മാർപാപ്പയുടെ അനുഗ്രഹവും ഒപ്പിട്ട ബാറ്റും ഏറ്റുവാങ്ങി കളത്തിലേയ്ക്ക്; വത്തിക്കാൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട് അഞ്ച് മലയാളികൾ

Date:

Share post:

മാർപാപ്പയുടെ അനുഗ്രഹവും ഒപ്പിട്ട ബാറ്റും ഏറ്റുവാങ്ങി വത്തിക്കാൻ ക്രിക്കറ്റ് ടീം അം​ഗങ്ങൾ പോരാട്ടത്തിനൊരുങ്ങി. ഇത്തവണ വത്തിക്കാനിലെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൽ ക്യാപ്റ്റനുൾപ്പെടെ അഞ്ച് മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. ചങ്ങനാശേരി സ്വദേശി ഫാ. ജോസ് ഈട്ടുള്ളിയാണ് ടീമിന്റെ ക്യാപ്റ്റൻ.

ഈ വർഷം പുതിയതായി ടീമിലെത്തിയവരാണ് മത്സരത്തിന് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പയെ നേരിൽക്കണ്ട് അനുഗ്രഹം വാങ്ങിയത്. മാർപാപ്പയുടെ ഒപ്പോടുകൂടിയ ക്രിക്കറ്റ് ബാറ്റും അവർ ഏറ്റുവാങ്ങി. ഇത്തവണത്തെ സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യമത്സരം ഇംഗ്ലണ്ടിൽ കിങ് ചാൾസ് ഇലവനുമായാണ്.

ക്രിക്കറ്റിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ആത്മബന്ധം ഉറപ്പിക്കുകയും സാഹോദര്യം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാൻ ക്രിക്കറ്റ് ക്ലബ്ബ് ആരംഭിച്ചത്. 2018-ൽ വത്തിക്കാൻ ക്രിക്കറ്റ് ക്ലബ്ബായെങ്കിലും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത് 2023ലാണ്. പാക്കിസ്ഥാൻ, ശ്രീലങ്ക, ഇറ്റലി, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ വൈദികരും വൈദിക വിദ്യാർത്ഥികളും അൽമായരുമായ 45 അംഗങ്ങളാണ് ടീമിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...