2000 രൂപയുടെ നോട്ടുകൾ കെഎസ്ആർടിസി ബസ്സുകളിൽ സ്വീകരിക്കും.

Date:

Share post:

രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ്ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ KSRTC ബസ്സുകളിൽ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദ്ദേശം നൽകി. ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല എന്നും നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്നും മാനേജ്മെന്റ് വ്യക്തമാക്കി.

നോട്ട് നിരോധിച്ചതിന് പിന്നാലെ നിരോധിച്ച നോട്ടുകൾ കെഎസ്ആർടിസി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരം നിർദേശങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതെന്നും കെഎസ്ആർടിസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘പൃഥ്വിരാജ് അമ്പരപ്പിക്കുന്ന സംവിധായകൻ’; പ്രശംസയുമായി മോഹൻലാൽ

പൃഥ്വിരാജിനെ പ്രശംസിച്ച് മോഹൻലാൽ. പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫർ എന്ന ചിത്രത്തിലെ നായകനാണ് മോഹൻലാൽ. ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു....

‘ആ മുറിവ് വേദനാജനകമാണ്’; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ചിത്ര

അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ കുഞ്ഞോമനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ​ഗായിക കെ.എസ്. ചിത്ര. കാലം മുറിവുണക്കുമെന്ന് കേട്ടിട്ടുണ്ടെന്നും പക്ഷേ തന്റെ നെഞ്ചിലെ മുറിവ്...

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന്...