യുഎഇയില്‍നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ചു. വ്യവസ്ഥകൾ പാലിക്കുന്നവർക്കും ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്കും മുൻഗണന നൽകും.
ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർ, 65 വയസ്സിൽ താഴെയുള്ളവർ, അംഗീകൃത വാക്സിനേഷനുകളും ബൂസ്റ്റർ ഡോസുകളും എടുത്തവര്‍, 72 മണിക്കൂർ മുമ്പ് കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍, തുടങ്ങി നിബന്ധനകൾ പാലിക്കുന്നവർക്കും ഹജ്ജ് ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്കുമാണ് മുൻഗണന നൽകുക
യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റുമാണ് മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്.