എയർ ഇന്ത്യ എക്സ്പ്രസ്സ് ഹാർമോണിയം കയറ്റി അയച്ചില്ല, ഒമാനിൽ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം പങ്കുവച്ച് കലാകാരൻ അ​നു പ​യ്യ​ന്നൂ​ർ 

Date:

Share post:

ഒ​മാ​നി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ കണ്ണൂരിൽ നിന്ന് വിമാനം കയറിയതായിരുന്നു അനു പയ്യന്നൂർ എന്ന കലാകാരൻ.ഒ​മാ​നി​ലെ നി​സ്​​വ​യി​ലെ ഇ​ൻ​റ​ർ​സി​റ്റി ഹോ​ട്ട​ലി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന അ​ലോ​ഷ്യ​സി​ന്‍റെ സം​ഗീ​ത നി​ശ​യി​ലെ ക​ലാ​കാ​ര​നാ​യ അ​നു പ​യ്യ​ന്നൂ​രിന് പക്ഷെ, ഉദ്ദേശിച്ച രീതിയിൽ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. അതിന് കാരണം എയർ ഇന്ത്യ എക്സ്പ്രസ്സായിരുന്നു.

സംഭവം ഇങ്ങനെ…

മേ​യ്​ 24ന്​ ​അ​ർ​ധ​രാ​ത്രി 12മണിക്ക് ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ലാ​ണ്​ അനു മ​സ്ക​ത്തി​ലേ​ക്ക്​ തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ത്തി ല​ഗേ​ജ്​ നോ​ക്കി​യ​പ്പോ​ൾ കണ്ണൂരിൽ നിന്ന് ഹാ​ർ​മോ​ണി​യം പാ​ക്ക് ചെ​യ്ത ബോ​ക്സ്‌ മാ​ത്രം വ​ന്നി​ട്ടി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​യി.​ ബാ​ഗേ​ജ്‌ ഓ​ഫി​സി​ൽ പോ​യി അ​ന്വേ​ഷി​ച്ച​പ്പോ​ൾ ബോ​ക്സ്‌ ക​ണ്ണൂ​ർ എ​ർ​പോ​ട്ടി​ൽ​ നി​ന്നും ക​യ​റ്റി അ​യ​ച്ചി​ട്ടി​ല്ല എന്നായിരുന്നു മറുപടി. ഉ​ട​ൻ ക​ണ്ണൂ​ർ എ​ർ​പോ​ർ​ട്ടുമായി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ, ബോ​ക്സ്​ അ​വി​ടെ ഉ​ണ്ടെ​​ന്നും പി​റ്റേ​ദി​വ​സം ക​യ​റ്റി അ​യ​ക്കാ​മെ​ന്ന് അധികൃതർ പറഞ്ഞു. ഹാർമോണിയം ഇല്ലാതെ എങ്ങനെ പരിപാടി അവതരിപ്പിക്കും? അവസാനം സം​ഘാ​ട​ക​രു​ടെ​യും മ​റ്റും സ​ഹാ​യ​ത്താ​ൽ മ​റ്റൊ​രു ഹാ​ർ​മോ​ണി​യം സം​ഘ​ടി​പ്പിച്ച് പരിപാടിയിൽ പങ്കെടുത്തു.

ഒടുവിൽ ഹാർമോണിയം തിരിച്ചു കിട്ടി. പക്ഷെ, കെടുപാടുകൾ സംഭവിച്ചിരുന്നു. അനു സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയാണ് ‘ ഒരല്പം പൊട്ടലോടെയാണെങ്കിലും പെട്ടി തിരിച്ചു കിട്ടിയിട്ടുണ്ട്. പെർഫോം ചെയ്യാൻ പറ്റാത്ത കലാകാരന്റെ സങ്കടം എയർ ഇന്ത്യ ജീവനക്കാർക്ക് മനസിലാകും എന്ന് കരുതുന്നില്ല. മറ്റൊരു ഓപ്ഷനും ഇല്ലെങ്കിൽ ഇനിയും നിങ്ങളുടെ വിമാനത്തെ ആശ്രയിച്ചേക്കാം.

ഒ​രു ക​ലാ​കാ​ര​നോ​ടും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ചെ​യ്യ​രു​ത്. ഹാ​ർ​മോ​ണി​യം കി​ട്ടാ​ത്ത​ത് പ​രി​പാ​ടി​യി​ൽ ക​ലാ​കാ​ര​ന്‍റെ പ്ര​ക​ട​ന​​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചുവെന്ന് അ​ലോ​ഷ്യ​സ്​ പറഞ്ഞു. വി​ഷ​യം സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​നു പ​യ്യ​ന്നൂ​ർ വി​ശ​ദീ​ക​രി​ക്കുകയും ചെയ്തിട്ടുണ്ട്. എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്ക​ണ​മെ​ന്നാണ് പ​ല​രും ക​മ​ന്‍റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...