സൗദി അറേബ്യയില്‍ വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി ഏറ്റവും വലിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു. റെഡ് സീ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ളതാണ് ശൂറ എന്ന ഈ കടൽപ്പാലം. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ നീളം 3.3 ചതുരശ്ര കിലോമീറ്ററാണ്. റെഡ്‌സീ ഡെവലപ്‌മെൻ്റ് കമ്പനിയാണ് പാലം നിർമ്മിച്ചത്.
ഇലക്ട്രിക് കാറുകള്‍, സൈക്കിളുകള്‍ എന്നിവയ്ക്കായി പ്രത്യേക ട്രാക്കുകൾ, കടലിനോട് ചേര്‍ന്ന് നടക്കാൻ കാല്‍നടപ്പാത എന്നിവയും പാലത്തിലുണ്ട്. ശൂറാ ദ്വീപില്‍ 16 ഹോട്ടലുകള്‍ നിര്‍മ്മിക്കാനും റെഡ് സീ ടൂറിസത്തിൽ പദ്ധതിയുണ്ട് . ചെങ്കടലിലെ 92 ദ്വീപുകള്‍ ഉള്‍പ്പെട്ടതാണ് റെഡ് സീ വിനോദസഞ്ചാര പദ്ധതി.
2017 ജൂലൈ 31നാണ് റെഡ് സീ ടൂറിസം പദ്ധതി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. 34,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. ഉംലജ്, അല്‍വജ്അ് പ്രദേശങ്ങള്‍ക്കിടയിൽ 90ലധികംം പ്രകൃതിദത്ത ദ്വീപുകള്‍ പദ്ധതിയുടെ ഭാഗമാണ്. 2022 അവസാനത്തോടെ ദ്വീപിലെ ആദ്യ ഹോട്ടല്‍ തുറക്കും. ആദ്യഘട്ടമായി പദ്ധതിയിലെ 16ൽ 11 ഹോട്ടലുകൾ അടുത്ത വര്‍ഷം അവസാനത്തോടെ തുറക്കും.
يُسعدنا أن نعلن عن افتتاح جسر شُورى رسميًا بطول 3.3 كيلومتر. ويربط الجسر الساحل الغربي بـ #جزيرة_شُورى حيث يتم تطوير 11 فندقًا من أصل 16 فندق في المرحلة الأولى العام المقبل.#بإنجازاتنا_نقود pic.twitter.com/qTJqJuQCc1
— شركة البحر الأحمر للتطوير (@TheRedSeaSA) October 13, 2022