ഗോ ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സിന്റെ സർവീസുകൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ലെ അനിശ്ചിതത്വം, പ്രവാസികൾ ദുരിതത്തിൽ

Date:

Share post:

നി​ർ​ത്തി​വെ​ച്ച ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് സർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തിൽ തീരുമാനം വൈകുന്നു. ഇത് പ്രവാസികളെ വലിയ ദുരിതത്തിൽ ആക്കിയിരിക്കുകയാണ് ഈ ​മാ​സം ആ​ദ്യം മു​ത​ലാ​ണ് ഗോ ​ഫ​സ്റ്റ് സ​ർ​വി​സു​ക​ൾ നിർത്തിവച്ചത്. മേ​യ് മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യുള്ള സ​ർ​വി​സു​ക​ൾ ആദ്യം റ​ദ്ദാ​ക്കി​. പിന്നീട് സർവീസുകൾ നിർത്തിവയ്ക്കുന്നത് 19 വ​രെ​ നീ​ട്ടുകയും ചെയ്തു. എന്നാൽ സ​ർ​വി​സ് റ​ദ്ദാ​ക്കി​യ ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ​ക്ക് പ​ണം റീ​ഫ​ണ്ട് ചെ​യ്യു​മെ​ന്നും യാ​ത്ര റീ​ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ അവധിക്കലാവും പെ​രു​ന്നാ​ളും ഓ​ണാ​ഘോ​ഷ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് നി​ര​വ​ധി പേ​രാണ് ഈ ​വി​മാ​ന​ത്തി​ൽ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്തത്. എന്നാൽ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന കാര്യ​ത്തി​ൽ ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ കോ​ഴി​ക്കോ​ട്, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇപ്പോൾ ക​ണ്ണൂരിൽ നിന്നുള്ള യാ​ത്ര​ക്കാ​ർ. ഗോ ​ഫസ്റ്റി​നെ കൂ​ടാ​തെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ് കു​വൈ​റ്റിൽ​ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് നടത്തുന്ന മറ്റൊരു വിമാനം. കു​വൈ​റ്റിൽ​ നിന്ന് ക​ണ്ണൂ​രി​ലേ​ക്ക് ശ​നി, വ്യാ​ഴം, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഗോ ​ഫ​സ്റ്റ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്.

സർവീസ് മുടങ്ങിയതോടെ കു​വൈ​ത്തി​ൽ നിന്ന് ക​ണ്ണൂ​രി​ലേ​ക്ക് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ വേ​ണ​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യം ഉ​ന്ന​യിച്ചു. അതേസമയം ഗോ ​ഫ​സ്റ്റ് ക​മ്പ​നി​യു​ടെ പേപ്പ​ർ ഹ​ർജി ക​മ്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ൽ അം​ഗീ​ക​രി​ച്ച​തോ​ടെ സ​ർ​വി​സ് വൈ​കാ​തെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന സൂ​ച​ന അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വി​മാ​നം റദ്ദാ​ക്കി​യ തീ​യ​തി ഈ ​മാ​സം 26 വ​രെ നീട്ടിയെന്ന് കമ്പനി അറിയിച്ചു. സ​ർ​വി​സ് എ​ന്ന് പു​ന​രാ​രം​ഭി​ക്കു​മെ​ന്നതിൽ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...