വിമാനത്തിന്റെ ടയറിന്റെ അവശിഷ്ടങ്ങൾ റൺവേയിൽ കണ്ടെത്തി, പാരീസിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

Date:

Share post:

ഡൽഹി വിമാനത്താവളത്തിൽ പാരീസിലേക്കുള്ള എയർ ഇന്ത്യ വിമാനം ടേക് ഓഫ്‌ ചെയ്തതിന് ശേഷം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ ടയറിന്റെ അവശിഷ്ടങ്ങൾ റൺവേയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പറന്നുയർന്ന ഉടൻ തന്നെ വിമാനം നിലത്തിറക്കിയത്.

പാരീസിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI 143 എന്ന വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 2.28 നായിരുന്നു സംഭവം. എയർ ട്രാഫിക് കൺട്രോളർമാർ റൺവേയിൽ ടയർ അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം ഉടൻ തന്നെ വിമാന ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം വിമാനം ഡൽഹിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കൂടാതെ AI143 വിമാനത്തിലെ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ക്രമീകരണങ്ങൾ ചെയ്തു വരികയാണെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...