‘ഗോ ഫസ്റ്റ്’ നിലച്ചിട്ട് ഒരു വർഷമാവുന്നു, തുക തിരികെ കിട്ടാതെ ആയിരത്തോളം യാത്രക്കാർ 

Date:

Share post:

‘ഗോ ​ഫ​സ്റ്റ്’ വി​മാ​നം പറക്കൽ അവസാനിപ്പിച്ചിട്ട് ഒരു വർഷമാവുന്നു. പക്ഷെ, വി​മാ​ന​യാ​ത്ര​ക്കായി മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​നി​യും തു​ക തി​രി​കെ ല​ഭി​ച്ചി​ട്ടില്ല. മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കും കൊ​ച്ചി​യി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന ഗോ ഫസ്റ്റ് 2023 മേ​യ് മൂ​ന്നു മു​ത​ലാ​ണ് സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച​ത്. എന്നാൽ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​ത്ത​തുകൊണ്ട് തന്നെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ തു​ട​ർ ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത്‌ യാത്രയ്ക്കായി കാത്തിരുന്നു.​ പക്ഷെ, യാത്ര നടന്നില്ല. ടിക്കറ്റ് തുക തിരികെ കിട്ടിയതുമില്ല.ടി​ക്ക​റ്റ് തു​ക മ​ട​ക്കി ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും തു​ക ലഭിച്ചിട്ടില്ല.

തു​ക മ​ട​ക്കി​ക്കി​ട്ടാ​ൻ ഓ​ൺ​ലൈ​ൻ വ​ഴി​യും എ​ജ​ൻ​സി​ക​ൾ വ​ഴി​യും യാ​ത്ര​ക്കാ​ർ അ​പേ​ക്ഷ ന​ൽ​കി കാത്തിരിക്കുകയാണ്. എന്നാൽ അപേക്ഷകൾ അയക്കുന്നു എന്നല്ലാതെ ഒന്നിനും ഒരു മറുപടി പോലും ലഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ മറുപടി. സ്കൂ​ൾ അ​വ​ധി​ക്കാ​ല​വും ആ​ഘോ​ഷ ദി​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് കു​ടും​ബ​ത്തോ​ടെ നാ​ട്ടി​ൽ​പോ​കാ​ൻ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക് ഗോ ഫസ്റ്റ് നൽകിയ പണി കാരണം വ​ൻ തു​ക​യാ​ണ് നഷ്ടമായത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നായിരുന്നു ഗോ ​ഫ​സ്റ്റ് സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പിച്ചത്.​ അ​തി​നി​ടെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റോ​ടെ രാ​ജ്യാ​ന്ത​ര സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.​

സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ലും മു​ട​ക്കി​യ പ​ണം തി​രി​കെ കി​ട്ടി​യാ​ൽ മ​തി​യെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.​ ചി​​ല ട്രാ​​വ​​ൽ ഏ​​ജ​​ൻ​​സി​​ക​​ൾ ത​ങ്ങ​ളു​ടെ യാ​​ത്ര​​ക്കാ​​ർ​​ക്ക്​ സ്വ​ന്തം കൈ​യി​ൽ​നി​ന്ന്​ പ​ണം തി​രി​ച്ചു​ ന​ൽ​കിയിരുന്നു. ഇ​​ങ്ങ​​നെ ചെ​​യ്ത ട്രാ​​വ​​ൽ ഏ​​ജ​​ൻ​​സി​​ക​​ളും ഇ​​പ്പോ​​ൾ വെ​​ട്ടി​​ലാ​​യിരിക്കുകയാണ്. ടി​​ക്ക​​റ്റ് തു​​ക ഗോ ​​ഫ​​സ്റ്റ്​ ന​​ൽ​​കു​​മെ​​ന്ന വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ട്രാ​​വ​​ൽ ഏ​​ജ​​ൻ​​സി​​ക​​ൾ തുക നൽകിയത്. റ​​​ദ്ദാ​​​ക്കി​​​യ സ​​​ർ​​​വി​​​സി​​​ന്റെ ടി​​​ക്ക​​​റ്റ് തു​​​ക പോ​​​യ​​​ന്റ് ഓ​​​ഫ് സെ​​​യി​​​ൽ​​​സ് വ​​​ഴി തി​​​രി​​​ച്ചു ​​ന​​​ൽ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​മാ​​​ന​ക്ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ വി​​​വ​​​രം. തുക തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ് തുടരുകയാണ് യാത്രക്കാർ.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...