തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അങ്ങനെ ചെയ്യരുത്, കാരണം ഇതാണ്

Date:

Share post:

ചൂട് അസഹനീയമായതോടെ വെന്തുരുകുകയാണ് ജനം. ചൂടിനെ അതിജീവിക്കുന്നതിനായി തണുത്ത വെള്ളവും പഴവർ​ഗങ്ങളുമെല്ലാം ആവശ്യാനുസരണം കഴിക്കാറുമുണ്ട്. അത്തരത്തിൽ എല്ലാവരും കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. നോമ്പ് കാലം കൂടിയായതോടെ തണ്ണിമത്തൻ പ്രധാനപ്പെട്ട ഒരു വിഭവവുമായി മാറിയിട്ടുണ്ട്. ദാഹവും ക്ഷീണവുമകറ്റാൻ ഇതിലും നല്ലൊരു മാർ​ഗം വേറെയില്ലെന്നതാണ് അതിന് കാരണം.

തണ്ണിമത്തൻ വാങ്ങിയശേഷം മിക്കവരും അത് ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുള്ളത്. ജലാംശം ശരീരത്തിലെത്തുന്നതോടൊപ്പം കുറച്ച് തണുപ്പോടെ അവ കഴിക്കുന്നത് ആശ്വാസമാണ് എന്നതിനാലാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. എന്നാൽ അതുമൂലം തണ്ണിമത്തനിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടുമെന്നതിനാൽ അത് പാടില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ പുറത്ത് അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്ന തണ്ണിമത്തന് ഉണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല, മുറിച്ച തണ്ണിമത്തൻ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ബാക്ടീരിയകൾ വളരാൻ ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തണ്ണിമത്തൻ തണുപ്പിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്മൂത്തിയായോ മിൽക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. 95 ശതമാനം വരെ ജലാംശം അടങ്ങിയ തണ്ണിമത്തനെ ഇനി അതിന്റെ പോഷക ഗുണങ്ങൾ നഷ്ടപ്പെടുത്താതെ കഴിച്ചുതുടങ്ങാം.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

12 നിലകളിലായി 400 വാഹനങ്ങൾ പാർക്ക് ചെയ്യാം; മദീനയിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

മദീനയിൽ സ്‌മാർട്ട് പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നു. 12 നില കെട്ടിടത്തിലായി ഒരുക്കുന്ന പാർക്കിങ് സ്ഥലത്ത് 400 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും. മദീനയിലെ...

ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; എറണാകുളം സ്വദേശിയായ യുവാവ് മരണപ്പെട്ടു

ദുബായിൽ ഹൃദയാഘാതം മൂലം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരണപ്പെട്ടത്. ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് വൈശാഖിന്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞാണ് ഇന്ന് പുലർച്ചെ മുതൽ അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അബുദാബിയിലെ...

നടൻ മേഘനാഥൻ അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ. നായരുടെയും ശാരദാ...