നടി പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മകൾക്കൊപ്പമുളള ഫോട്ടോയാണ് ആരാധക ശ്രദ്ധ നേടുന്നത്. തന്‍റെ 100 ദിവസം മാത്രം പ്രായമായ കുഞ്ഞിനൊപ്പമുളള കുടുംബ ചിത്രത്തില്‍ ഭര്‍ത്താവ് നിക്ക് ജോനാസിനേയും കാണാം. നൂറ് ദിവസത്തെ എന്‍െഎസിയു വാസത്തിന് ശേഷം കുഞ്ഞ് വീട്ടിലെത്തിയതിന്‍റെ ആഹ്ളാദമാണ് പ്രിയങ്ക ചോപ്ര മാതൃദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ജീവിതത്തില്‍ വെല്ലുവിളികൾ നിറഞ്ഞ മാസങ്ങളാണ് കഴിഞ്ഞുപോയതെന്ന് പ്രയങ്ക വെളിപ്പെടുത്തി. നിരവധി കുടുംബങ്ങൾ സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നുണ്ട്. എങ്കിലും ഓരോ നിമിഷവും അമൂല്യവും പൂര്‍ണവുമാണമെന്ന് പ്രിയങ്ക ഹൃദയ സ്പര്‍ശിയായ ഫോട്ടോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
മാൾട്ടി മേരിയെന്നാണ് കുഞ്ഞുമകളുടെ പേര്. മാൾട്ടിയെ കൃത്യമായി പരിചരിച്ചതിന് ഡോക്ടർമാരോട് പ്രിയങ്ക നന്ദി പറഞ്ഞു. മാൾട്ടിയുടെ വരവോടെ തങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കുന്നതായും പ്രിയങ്ക ചോപ്ര കൂട്ടിച്ചേര്‍ത്തു. അമ്മയായതിന്‍റെ സന്തോഷവും പ്രിയങ്ക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ യാത്രയില്‍ പ്രിയങ്കയ്ക്കൊപ്പം ഉണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് കുറിപ്പുമായി നിക് ജോനാസും രംഗത്തെത്തി. 2018ലായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും കുഞ്ഞിനെ ജീവിത്തതിലേക്ക് വരവേറ്റത്. ഇക്കാര്യത്തില്‍ നിരവധി ആക്ഷേപങ്ങളും ട്രോളുകളും ഇരുവരും നേരിട്ടിരുന്നു.